Skip to main content

കാസര്‍കോട് ജില്ലാ അറിയിപ്പുകള്‍

 

ക്വട്ടേഷന്‍ ക്ഷണിച്ചു

10 അയേണ്‍ ട്രങ്ക് ബോക്‌സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജില്ലാ പ്രോഗ്രാം മാനേജര്‍ (എന്‍.എച്ച്. എം), നിയര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ്, കോര്‍ട്ട് റോഡ്, കാഞ്ഞങ്ങാട് എന്ന  വിലാസത്തില്‍ ഈ മാസം 16 ന് ഉച്ചയ്ക്ക് 2.30 നകം ക്വട്ടേഷന്‍  സമര്‍പ്പിക്കണം.
 

സ്‌കോളര്‍ഷിപ്പിന്  അപേക്ഷിക്കാം

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, സര്‍ക്കാര്‍ അംഗീകൃത സ്ഥാപങ്ങളിലോ എട്ടാം ക്ലാസ് മുതല്‍ മുകളിലേക്കുളള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളളത്. ഈ മാസം 31 നകം കാഞ്ഞങ്ങാടുളള കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്-0467 2203128
 

ബ്ലഡ് കോപോണന്റ് ടെക്‌നിക്കല്‍ 
സൂപര്‍വൈസര്‍ ഒഴിവ്

കാസര്‍കോട് ജനറല്‍ ആശുപതിയില്‍ പുതുതായി തുടങ്ങുന്ന ബ്ലഡ് കോപോണന്റ് സെപറേഷന്‍ യൂണിറ്റിലേക്ക് ബ്ലഡ് കോപോണന്റ് ടെക്‌നിക്കല്‍ സൂപര്‍വൈസറെ ആവശ്യമുണ്ട്.  ബി എസ് സി   എം എല്‍ ടിയും ബ്ലഡ് കോപോണന്റ് സെപറേഷന്‍ യൂണിറ്റില്‍ ആറു മാസത്തെ പ്രവൃത്തി പരിചയവും/ ഡി എം എല്‍ ടിയും ബ്ലഡ് കോപോണന്റ് സെപറേഷന്‍ യൂണിറ്റില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 16 ന് രാവിലെ പത്തിന് കാസര്‍കോട് ഗവണ്‍മെന്റ്  ജനറല്‍ ആശുപത്രി ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.

സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍ക്കാറിന്റെ അധീനതയിലുള്ള കേപ്പിന്റെ കീഴില്‍ ചീമേനിയില്‍  പ്രവര്‍ത്തിക്കുന്ന തൃക്കരിപ്പൂര്‍ എഞ്ചിനീയറിങ് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ ബി ടെക്  സീറ്റുകളിലേക്കും ലാറ്ററല്‍ എന്‍ട്രി  സ്‌കീം അനുസരിച്ചു രണ്ടാം ഘട്ട  ബിടെക് സീറ്റുകളിലേക്കും ഈ മാസം 15 വരെ അഡ്മിഷന്‍ നടത്തും.  താല്പര്യമുള്ളവര്‍ ഈ മാസം 15 നകം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.cetkr.ac.in 

ടൂറിസ്റ്റ് കോംപ്ലക്‌സ നടത്തിപ്പിന് നല്‍കും

കാസര്‍കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള റാണിപുരം ഹില്‍സ്റ്റേഷനിലെ താമസ സൗകര്യം ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് കോംപ്ലക്‌സ് നിബന്ധനകള്‍ക്ക് വിധേയമായി കരാര്‍ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കുന്നു. ടെണ്ടര്‍ ഫോറം ഈ മാസം 27 വരെ വിദ്യാനഗറിലുള്ള ഡി.ടി.പി.സി. ഓഫീസില്‍ നിന്നും ലഭിക്കും.ഒരു ലക്ഷം രൂപയുടെ ഇ.എം.ഡി. ഉള്‍പ്പടെ പൂരിപ്പിച്ച ടെണ്ടറുകള്‍ ഈ മാസം 29 നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് 04994-256450 
 

ഭൂമി ലേലം ഇന്ന്

കാസര്‍കോട് കുടുംബ കോടതിയുടെ  സി എം പി 237/16, സി എം പി 145/17 കേസില്‍ പിഴത്തുക ഒടുക്കാത്തതിനാല്‍ ജപ്തി ചെയ്ത ചെറുവത്തൂര്‍ വില്ലേജിലെ റീസര്‍വ്വേ നമ്പര്‍ 108/3 (പഴയ സര്‍വ്വെ നമ്പര്‍ 374/3) യില്‍ പ്പെട്ട 0.04 ഏക്കര്‍ സ്ഥലവും അതിലെ സകലവും ഇന്ന് രാവിലെ 11 ന്് ചെറുവത്തൂര്‍ വില്ലേജ് ഓഫീസില്‍  നിന്നും ലേലം ചെയ്ത് വില്‍ക്കും.ലേല സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ചെറുവത്തൂര്‍ വില്ലേജ് ഓഫീസുമായോ, ഹോസ്ദുര്‍ഗ് താലൂക്കാഫീസുമായോ ബന്ധപ്പെടണം.

വാഹന ലേലം

ചെമ്മനാട് ഗ്രമാപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായ ബോലീറോ ജീപ്പ് ഈ മാസം 20 ന്  ഉച്ചയ്ക്ക് മൂന്നിന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും ലേലം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്ക് -04994 237276.

ബോട്ടണി അധ്യാപക നിയമനം

ബോവിക്കാനം ബി.എ.ആര്‍. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി ബോട്ടണി സീനിയര്‍ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ ആവശ്യമുണ്ട്.  താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ഈ മാസം 19 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

date