Skip to main content
മഴക്കെടുതി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ പ്രവർത്തകർ

മഴക്കെടുതി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ പ്രവർത്തകർ

 

 

 

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അടിമാലിയുടെ വിവിധ മേഖലകളില്‍ പ്രളയാനന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.പകര്‍ച്ച വ്യാദികള്‍ തടയാന്‍ ആവശ്യമായ മരുന്നുകള്‍ നല്‍കിയതിനൊപ്പം വീടുകള്‍ ശുചീകരിക്കുന്നതിനാവശ്യമായ ലോഷനുകളും വിതരണം ചെയ്തു.പത്താംമൈല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കിയത്.

വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളായ ചാറ്റുപ്പാറ,മന്നാങ്കാല,പെളിഞ്ഞപ്പാലം തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി.എലിപ്പനി,വയറിളക്കം,വളം കടി, ശരീര വേദന തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനാവശ്യമായ പ്രതിരോധ മരുന്നുകള്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്മിതാ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ ബി ദിനേശന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വെള്ളം കയറിയ ഇടങ്ങളിലെ കിണര്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള ശ്രോതസ്സുകള്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ച് നല്‍കി.വീടുകള്‍ ശുചീകരിക്കുന്നതിനാവശ്യമായ ലോഷനുകളും കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.പകര്‍ച്ച വ്യാദികള്‍ തടയുന്നതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുടുംബങ്ങള്‍ക്ക് നല്‍കി.താഴ്ന്ന പ്രദേശങ്ങളിലെ വെള്ളമിറങ്ങിയതോടെ അടിമാലി മേഖലയിലെ കുടുംബങ്ങള്‍ വീടുകള്‍ ശുചീകരിക്കുന്ന തിരക്കിലാണ്.

date