Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ജില്ലയില്‍ നാളെഓറഞ്ച് അലേര്‍ട്ട്
    ജില്ലയില്‍ നാളെ(ആഗസ്ത് 15) ന് ഓറഞ്ച് അലേര്‍ട്ടും നാളെ (ആഗസ്ത് 16) ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.  ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
പി എന്‍ സി/2891/2019

താലൂക്ക്തല പരാതി പരിഹാര അദാലത്ത്
    മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തലശ്ശേരി താലൂക്ക്തല പരാതി പരിഹാര അദാലത്ത് ആഗസ്ത് 30 ന് രാവിലെ 10 മണിക്ക് തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍ ആര്‍ എം കേസുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒഴികെയുള്ള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയവ അദാലത്തില്‍ പരിഗണിക്കും.  തലശ്ശേരി താലൂക്ക് പരിധിയിലുള്ള പൊതുജനങ്ങളില്‍ നിന്നും ആഗസ്ത് 22 ന് വൈകിട്ട് അഞ്ച് മണി വരെ തലശ്ശേരി താലൂക്ക് ഓഫീസിലും താലൂക്ക് പരിധിയിലുള്ള വില്ലേജ് ഓഫീസുകളിലും പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതാണെന്ന് തലശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.
പി എന്‍ സി/2895/2019

അധ്യാപക നിയമനം
    പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് അധ്യാപകരെ നിയമിക്കുന്നു.  ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും  ബി എഡും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്ത് 20 ന് രാവിലെ 11 മണിക്ക് എം ആര്‍ എസ് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.  ഫോണ്‍: 7907302034, 9496062656.
പി എന്‍ സി/2896/2019

അധ്യാപക നിയമനം
    പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക്  ഇംഗ്ലീഷ്, കണക്ക്, സയന്‍സ് എന്നീ വിഷയങ്ങളില്‍ സ്‌പെഷല്‍ ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപകരെ നിയമിക്കുന്നു.  ടി ടി സി/ബി എഡ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്ത് 21 ന് രാവിലെ 11 മണിക്ക് എം ആര്‍ എസ് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.  ഫോണ്‍: 7907302034, 9497606074.
പി എന്‍ സി/2897/2019

ലേലം ചെയ്യും
    ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി മുറിക്കേണ്ടിവരുന്ന മരങ്ങളുടെ ലേലം ആഗസ്ത് 21 ന് രാവിലെ 11 മണിക്ക് പയ്യന്നൂര്‍ പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും.  ഫോണ്‍: 04985 209954.
പി എന്‍ സി/2898/2019

മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം
    കേരള മീഡിയ അക്കാദമിയുടെ 2018 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു.  ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് എന്നിവക്ക്  ആഗസ്ത് 24 വരെ അപേക്ഷിക്കാം. 2018 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.
    റിപ്പോര്‍ട്ടില്‍ ലേഖകന്റെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.  ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയക്കാം.  എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682 030 എന്ന വിലാസത്തില്‍ ലഭിക്കണം.  അയക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേക്കുളള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരജേതാക്കള്‍ക്കു ലഭിക്കുക.
പി എന്‍ സി/2899/2019

മെഡിക്കല്‍ ചെക്കപ്പും ക്ലാസും നടത്തുന്നു
    സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സൗജന്യ സ്‌പോര്‍ട്‌സ് മെഡിസിന്‍ ക്ലാസും മെഡിക്കല്‍ ചെക്കപ്പും സംഘടിപ്പിക്കുന്നു. ആഗസ്ത് 24 ന് രാവിലെ 10 മണിക്ക്  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള പരിശീലകര്‍ക്ക് സ്‌പോര്‍ട്‌സ് മെഡിസിനെ കുറിച്ചുള്ള ക്ലാസുകളും 25 ന് രാവിലെ 10 മണിക്ക് കായിക താരങ്ങള്‍ക്ക് ചെക്കപ്പുമാണ് നടക്കുക.  ആംസ്റ്റര്‍ മിംസുമായി ചേര്‍ന്ന് നടക്കുന്ന ക്യാമ്പില്‍ സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍മാര്‍ പങ്കെടുക്കും.   രണ്ട് മണിക്ക് ശേഷം ആയുര്‍വേദ മെഡിസിനെ സംബന്ധിച്ചും ക്ലാസുകള്‍ നടക്കും.
പി എന്‍ സി/2900/2019

റേഷന്‍ കാര്‍ഡ് വിതരണം
     പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി  അക്ഷയ കേന്ദ്രം മുഖേന അപേക്ഷ നല്‍കി ആഗസ്ത് 20, 26, 29 തീയ്യതികളിലേക്ക് സപ്ലൈ ഓഫീസില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റിയവര്‍ക്ക് (ടോക്കണ്‍ നമ്പര്‍: 5352 മുതല്‍ 5800 വരെ) ആഗസ്ത് 17 ന് രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം   ചെയ്യും.  അപേക്ഷകര്‍ ടോക്കണും നിലവില്‍ പേരുകള്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡിന്റെ വിലയും സഹിതം ഹാജരാകേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2901/2019

പരിശീലന പരിപാടി മാറ്റി
     ഹരിതകേരളം മിഷന്‍ വിവിധ ബ്ലോക്കുകളില്‍ ആഗസ്ത് 16 മുതല്‍ നടത്താനിരുന്ന ഹരിത നിയമാവലി പരിശീലന പരിപാടി മാറ്റിവെച്ചതായി ഹരിതകേരളം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി എന്‍ സി/2902/2019

വൈദ്യുതി മുടങ്ങും
    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലത്തുംകര, നെല്ലിക്കപാലം, കടൂര്‍മുക്ക്, തയ്യില്‍ വളപ്പ്, കണ്ണോത്ത് മുക്ക് ഭാഗങ്ങളില്‍ നാളെ
(ആഗസ്ത് 15) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2903/2019

date