Skip to main content

ജില്ലയിലുടനീളം ഇന്ന് (ആഗസ്റ്റ് 15) എഞ്ചിനീയറിംഗ് വിദ്യാർഥികൾ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്നു

എഞ്ചിനീയറിംഗ് വിദ്യാർഥികൾ ഇന്ന് (ആഗസ്റ്റ് 15) ജില്ലയിൽ വിവിധകേന്ദ്രങ്ങളിൽ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്നു. എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് സ്വാതന്ത്ര്യദിനത്തിൽ സംയുക്തമായി ശേഖരണം സംഘടിപ്പിക്കുന്നത്.
വിവിധ കോളേജുകളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ കോളേജ് ബസുകളിൽ വിവിധ സ്ഥലങ്ങളിൽ വിവിധ സമയങ്ങളിൽ ഉണ്ടാകും. 
ഇവിടങ്ങളിൽ പൊതുജനങ്ങൾക്ക് സാധനങ്ങൾ നൽകാം. വൈകിട്ട് നാലുമണിയോടെ എല്ലാ കോളേജ് ബസുകളും ശേഖരിച്ച വസ്തുക്കളുമായി തിരുവനന്തപുരം എസ്.എം.വി സ്‌കൂളിൽ എത്തിച്ചേരും.
കിളിമാനൂർ വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ 10ന് കിളിമാനൂർ, 11ന് കാരേറ്റ്, 12.30ന് വാമനപുരം, ഒരുമണിക്ക് വെഞ്ഞാറമൂട്, രണ്ടിന് വെമ്പായം, മൂന്നരയ്ക്ക് വട്ടപ്പാറ എന്നിവിടങ്ങളിൽ ശേഖരണത്തിനുണ്ടാകും.
കുറ്റിച്ചൽ ലൂർദ് മാതാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ രാവിലെ 10ന് കാട്ടാക്കടയിലും, 11ന് കിള്ളിയിലും, 11.30ന് മലയിൻകീഴിലും, 12.30ന് പേയാടും, ഒരുമണിക്ക് വലിയവിളയിലും, രണ്ടിന് തിരുമലയിലും, മൂന്നിന് പൂജപ്പുരയിലും ശേഖരണത്തിനെത്തും.
കണ്ണമ്മൂല ജോൺ കോക്സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ 10 ന് മെഡിക്കൽ കോളേജിലും, 11ന് കണ്ണമ്മൂലയിലും, ഒരുമണിക്ക് പേട്ടയിലും, മൂന്നിന് ജനറൽ ആശുപത്രിയിലും മൂന്നരയ്ക്ക് വഞ്ചിയൂരിലും ശേഖരണത്തിന് എത്തും. 
വണ്ടിത്തടം എ.സി.ഇ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികളുടെ വാഹനം 11ന് വണ്ടിത്തടം, 12.30ന് തിരുവല്ലം, രണ്ടിന് അമ്പലത്തറ, മൂന്നിന് കമലേശ്വരം, മൂന്നരയ്ക്ക് മണക്കാട് എന്നീ സ്ഥലങ്ങളിലുണ്ടാകും.
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർഥികൾ 10 മണിക്ക് കഴക്കൂട്ടം, 11ന് കണിയാപുരം, ഒരുമണിക്ക് മേനംകുളം, രണ്ടിന്‌ േവളി, മൂന്നിന് ചാക്ക എന്നിവിടങ്ങളിലാണ് ശേഖരണത്തിനുണ്ടാകുക.
പി.എൻ.എക്സ്.2927/19

date