Skip to main content

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 

മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ യില്‍ സര്‍വേയര്‍ ട്രേഡിലെ ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇന്റര്‍വ്യൂ ആഗസ്റ്റ് 17 ന് രാവിലെ 11 മണിക്ക്. യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യും  മുന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എഞ്ചിനീയറിംഗില്‍  ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. 

യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാവണം. ഇ. മെയില്‍ - itiwcalicut@gmail.com

 

 

പട്ടികജാതി പ്രൊമോട്ടര്‍മാരുടെ നിയമനം

 

കോഴിക്കോട് ജില്ലയിലെ കായക്കൊടി പഞ്ചായത്തിലേക്ക് 2020 മാര്‍ച്ച് 31 വരെ പട്ടികജാതി പ്രൊമോട്ടറായി  നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും പ്രീ-ഡിഗ്രി/പ്ലസ്ടു പാസ്സായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന.  അപേക്ഷകളില്‍ 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കാം.  ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായ പരിധി 50 വയസ്സും ആയിരിക്കും.  ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ   സമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രവും, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് / ടി.സിയുടെ പകര്‍പ്പ് എന്നിവ  അപേക്ഷയോടൊപ്പം ഹാജരാക്കണം. 

 

താല്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും ജാതി സര്‍ട്ടിഫിക്കറ്റ് ( 6 മാസത്തിനകം എടുത്തത്), വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്ക്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യ പ്രവര്‍ത്തകരാണെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളുടെ അസ്സലും, പകര്‍പും സഹിതം ആഗസ്റ്റ് 22 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  ഫോണ്‍ - 0495 2370379.

 

 

ഗവ.ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ (സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ്  വരെയുള്ള കോഴ്‌സുകളില്‍ പഠിക്കുന്നവരില്‍ ഇ-ഗ്രാന്റ്‌സ് മുഖേന വിദ്യാഭ്യാസാനുകൂല്യം ലഭിക്കാത്തവരും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയാത്തവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഗവ.ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് അനുവദിച്ച് നല്‍കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃക കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നു നേരിട്ട് ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ കോഴ്‌സ് തുടങ്ങി ഒരുമാസത്തിനകം ബന്ധപ്പെട്ട രേഖകള്‍ സഹിതം സ്ഥാപനമേധാവി ശുപാര്‍ശ ചെയ്ത് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0495 2370379. 

 

വിമുക്തഭടന്മാരുടെ പരാതികള്‍: മിനി അദാലത്ത് ആഗസ്റ്റ് 23

ബാങ്ക്/ഡി.പി.ഡി.ഓ മുഖാന്തിരം പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിമുക്തഭടന്മാര്‍ക്കും ,വിധവകള്‍ക്കും, ആശ്രിതര്‍ക്കുമായി ഡി.പി.ഡി.ഓ. യുടെ കണ്ണൂര്‍ ഓഫീസില്‍ വച്ച്, ആഗസ്റ്റ് 23 രാവിലെ 10 മണി മുതല്‍ 5 മണി വരെ, പെന്‍ഷകനുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി. ഒരു മിനി അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോം, കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാണ്. പ്രസ്തുത ഫോം ദി. ഡി.പി.ഡി.ഓ, മിക്‌സഡ് യു.പി. സ്‌കൂളിന് സമീപം, തളാപ്പ്, സിവില്‍ സ്റ്റേഷന്‍ (പി.ഓ), കണ്ണൂര്‍, പിന്‍- 670002 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഫോണ്‍ 0497-2764070 

 

                              

                            

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ നിയമനം

കൊടുവള്ളി ഗവ. ഐ.ടി.ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍) തസ്തികയിലെ ഒരൊഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ലഭിച്ചതിനുശേഷം രണ്ട് വര്‍ഷ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 16 ന് രാവിലെ 10 മണിക്ക് ഒറിജില്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഗവ.ഐ.ടി.ഐ കൊടുവളളിയില്‍ ഹാജരാവുക. ഫോണ്‍ - 0495 2212277.

 

പുനര്‍ജ്ജനി പദ്ധതി

ജില്ലയിലെ പ്രകൃതിദുരന്ത ബാധിത പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണത്തിനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനുമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ്  മിഷനും ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി പുനര്‍ജ്ജനി 2019 എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ദുരിതാശാസ ക്യാമ്പുകളിലും ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍  ടീം സന്ദര്‍ശനം നടത്തി  ആവശ്യമായ ഔഷധങ്ങള്‍ വിതരണം ചെയ്തു. പ്രളയാനന്തര ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വെള്ളം കയറിയ വീടുകളില്‍ കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും, നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ഗൃഹസന്ദര്‍ശനം നടത്തി ആരോഗ്യ കിറ്റുകള്‍ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നു.   ക്യാമ്പുകള്‍  നടത്തുന്നതിനും അനുബന്ധ പരിപാടികളും മറ്റ് ആരോഗ്യ ബോധവത്കരണ പരിപാടികള്‍  സംഘടിപ്പിക്കുന്നതിനും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്.  ഫോണ്‍ - 9495857231.

 

 

മാധ്യമ അവാര്‍ഡ് : തീയതി നീട്ടി

 

കേരള മീഡിയ അക്കാദമിയുടെ 2018 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു.  ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് എന്നിവയ്ക്ക്  ആഗസ്റ്റ് 24 വരെ അപേക്ഷിക്കാം. 2018 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.

റിപ്പോര്‍ട്ടില്‍ ലേഖകന്റെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.  ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം.  എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682 030 എന്ന വിലാസത്തില്‍ ലഭിക്കണം.  അയയ്ക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേയ്ക്കുളള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരജേതാക്കള്‍ക്കു ലഭിക്കുക.

                                                                                                                              

 

date