Skip to main content
ഗോത്രവർഗ്ഗക്കാർക്കായി നടത്തിയ ഊര്കൂട്ട വികസന  സെമിനാർ  ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുന്ന ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം പിള്ള

ഊരുകൂട്ട വികസന സെമിനാറും അദാലത്തും സംഘടിപ്പിച്ചു

 

ഇടുക്കി ജില്ലാ പട്ടികവർഗ്ഗ വികസന വകുപ്പ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും സംയുക്തമായി ഗോത്രവർഗ്ഗക്കാർക്കായി വികസന സെമിനാറും അദാലത്തും സംഘടിപ്പിച്ചു. വണ്ണപ്പുറം  ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് പട്ടയക്കുടി പട്ടികവർഗ കോളനിയിലെ ഗോത്രവർഗ്ഗക്കാരുടെ സാമൂഹിക ഉന്നമനത്തിനായി നടപടികൾ സ്വീകരിക്കുന്നതിനായാണ്  വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ആലോചിക്കുന്നതായി പരിപാടി സംഘടിപ്പിച്ചത്. പട്ടയക്കുടി ഗവണ്മെന്റ് എൽ. പി സ്കൂളിൽ നടന്ന പരിപാടിയിൽ ഇടുക്കി ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം പിള്ള ഉദ്ഘാടനം നിർവഹിച്ചു. പട്ടയക്കുടി ഊരുമൂപ്പൻ ജയരാജ്‌ പടതോട്ടത്തിൽ അധ്യക്ഷനായിരുന്നു. തുടർന്ന് 'ഗോത്ര സമൂഹം നേരിടുന്ന സാമൂഹിക വെല്ലുവിളികൾ' എന്ന വിഷയത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി റിസോഴ്സ് പേഴ്സൺ ആൽബർട്ട് ജോസ് പഠനക്ലാസ് സംഘടിപ്പിച്ചു.

വനിതാ ശിശു വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ്, എക്സൈസ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത്‌, ട്രൈബൽ, ഐ.ടി.ഡി.സി, ആരോഗ്യ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. ഏകദേശം മുന്നൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ അറുപതോളം പരാതികളാണ് ലഭിച്ചത്. ഇടുക്കി ജില്ലാ ഐ.ടി.ഡി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ അനിൽ ഭാസ്കർ, വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി കളപ്പുരയ്ക്കൽ, പൂമാല ടി.ഇ.ഒ ആനിയമ്മ ഫ്രാൻസിസ്, കെ.പി.യു.എസ്.എസ് സംസ്ഥാന പ്രസിഡന്റ്‌  മനോജ് തോട്ടത്തിൽ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. 

date