Skip to main content

നേത്രദാന പക്ഷാചരണം ആഗസ്റ്റ് 25 മുതല്‍

 

    നേത്രദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നേത്രദാന പക്ഷാചരണം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും നേത്രക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. നേത്രപടലാന്ധത ചികിത്സിച്ച് ഭേദമാക്കുവാന്‍ സാധ്യതയുള്ള രോഗികള്‍ക്ക് ക്യാമ്പിലൂടെ ചികിത്സ ഉറപ്പാക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 950/2019)

date