Skip to main content

അതിയന്നൂരില്‍ വിവിധ പദ്ധതികള്‍ക്കു തുടക്കം

 

    ശാസ്ത്രീയ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച തുമ്പൂര്‍മൂഴി ഏറോബിക് കമ്പോസ്റ്റ് സിസ്റ്റം, റിസോഴ്‌സ് റിക്കവറി സംവിധാനം എന്നീ പദ്ധതികളുടെ ഉദ്ഘാടനം ശശി തരൂര്‍ എം.പി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അജൈവ മാലിന്യ സംസ്‌കാരണത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് 27 ലക്ഷം രൂപ ചെലവിട്ട് റിസോഴ്‌സ് റിക്കവറി സംവിധാനം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലെ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനാണ് തുമ്പൂര്‍മൂഴി ഏറോബിക് കമ്പോസ്റ്റ് സിസ്റ്റം. ഏഴര ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. 

    ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. എം.വിന്‍സെന്റ് എം.എല്‍.എ, വൈസ് പ്രസിഡന്റ് എ.ഫ്രാങ്ക്ളിന്‍, ഉദ്യോഗസ്ഥര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 957/2019)
 

date