Skip to main content

ഭക്ഷ്യ സുരക്ഷാ പരിശോധന: 17,99,500  രൂപ പിഴി ഈടാക്കി; 52 സ്ഥാപനങ്ങൾ അടപ്പിച്ചു

ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും റെസ്റ്റാറന്റുകളിലും ശുചിത്വ നിലവാരം ഉറപ്പുവരുത്തുവാൻ സംസ്ഥാന വ്യാപകമായി ആഗസ്റ്റ് 21 മുതൽ നടക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനകളിലൂടെ 17,99,500 രൂപ പിഴ ഈടാക്കിയതായി ഭക്ഷ്യസുരക്ഷാ കമ്മിഷണർ അറിയിച്ചു. 4625 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 1722 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഗുരുതരമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തിയ 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. 252 സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്.  
തിരുവനന്തപുരം ജില്ലയിൽ  375  സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ  1,68,000  രൂപ  പിഴ ഈടാക്കി. 220 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 11 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കുകയും ചെയ്തു.
  കൊല്ലം ജില്ലയിൽ  156 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒൻപത്    സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
പത്തനംതിട്ട  ജില്ലയിൽ  84 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
ആലപ്പുഴ ജില്ലയിൽ 129 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. എട്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. കോട്ടയം ജില്ലയിൽ  ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചു. ഇടുക്കി ജില്ലയിൽ  48 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
എറണാകുളം ജില്ലയിൽ  218 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 12 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. തൃശ്ശൂർ ജില്ലയിൽ  34 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പാലക്കാട് ജില്ലയിൽ  106 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. രണ്ട്  സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.  
മലപ്പുറം ജില്ലയിൽ  194 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അഞ്ച് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
കോഴിക്കോട് ജില്ലയിൽ  146 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മൂന്ന്   സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു.
വയനാട്  ജില്ലയിൽ 52 സ്ഥാപനങ്ങൾക്കും കണ്ണൂർ ജില്ലയിൽ 136 സ്ഥാപനങ്ങൾക്കും കാസർഗോഡ് ജില്ലയിൽ  78 സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി.
ഭക്ഷ്യസുരക്ഷ ലൈസൻസോ ഇല്ലാതെ  ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും സ്ഥാപനം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ടോൾഫ്രീ നമ്പരിലോ തൊട്ടടുത്ത ഭക്ഷ്യസുരക്ഷാ കാര്യാലയങ്ങളിലോ വിവരം അറിയിക്കണം.  ചൂട് പായസം, പ്ലാസ്റ്റിക്ക് കവറുകളിൽ ഒഴിവാക്കണം. അനുവദനീയമായ  ഫുഡ് ഗ്രേഡ് അലുമിനിയം ഫോയിൽ കവറുകളിൽ  (IS 8970) മാത്രം ഭക്ഷണ സാധനം  പാഴ്‌സൽ ആക്കി നൽകാൻ അനുവദിച്ചിട്ടുള്ളു. ആഹാര സാധനങ്ങൾ പൊതിയുവാനോ സൂക്ഷിക്കുവാനോ അടയ്ക്കുവാനോ ന്യൂസ് പേപ്പർ കർശനമായി ഉപയോഗിക്കുവാനോ പാടില്ല.  കർശനമായ പരിശോധന സംസ്ഥാന വ്യാപകമായി തുടരുമെന്നും കമ്മീഷണർ അറിയിച്ചു.  
പി.എൻ.എക്‌സ്.3296/19

date