Skip to main content
ദേശീയ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല പരിപാടി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

ദേശീയ സന്നദ്ധ രക്തദാന ദിനാചരണം സംഘടിപ്പിച്ചു

കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, മൂലമറ്റം സെന്റ്  ജോസഫ് കോളേജിലെ എന്‍.എസ്.എസ്, എന്‍.സി.സി യൂണിറ്റുകള്‍, കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍, അറക്കുളം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ദേശീയ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല പരിപാടി മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിച്ചു. അറക്കുളം ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ബോധവല്‍ക്കരണ റാലി മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ സമാപിച്ചു. പൊതുസമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിജുമോന്‍ എം.കെ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. പ്രിയ എന്‍  മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സാജു എം സെബാസ്റ്റ്യന്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സ് ജെ മാത്യു, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജെയിംസ് സി.ജെ, ആരോഗ്യകേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, അറക്കുളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വില്‍സണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രക്തദാന പ്രതിജ്ഞ എടുത്തു. സന്നദ്ധ രക്തദാനത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒയും ജില്ലാ നോഡല്‍ ഓഫീസറുമായ ഡോ. സുരേഷ് വര്‍ഗ്ഗീസ് സെമിനാര്‍ നയിച്ചു. രക്തദാനം, എച്ച്.ഐ.വി, എയ്ഡ്,സ് എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പ്രദര്‍ശനവും സംഘടിപ്പിച്ചു.

date