Skip to main content

ജലനിധി കോൺക്ലേവ് നടത്തി

എളവള്ളി പഞ്ചായത്തിൽ ജലനിധി പദ്ധതി സുസ്ഥിരപ്പെടുത്താൻ ജലനിധി കോൺക്ലേവ് 2019 ചർച്ചാവേദി സംഘടിപ്പിച്ചു. കേരളം കണ്ട പ്രളയം, ജലസംരക്ഷണത്തിന്റെ ആവശ്യകത, പരിസര ശുചിത്വം-ബോധവൽക്കരണം, എളവള്ളി ജലനിധിയുടെ സുസ്ഥിര വികസനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി നാലു ഘട്ടമായാണ് ചർച്ചകൾ നടന്നത്. പ്രദേശവാസികൾ, 72 ഓളം സംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവരിൽനിന്നു ചർച്ചയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ സംയോജിപ്പിച്ചു ക്രോഡീകരണം നടത്തി ജലനിധി പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ട പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ജില്ലാ കളക്ടർക്കു നൽകും. മുരളി പെരുനെല്ലി എംഎൽഎ ചർച്ചാവേദി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എസ് ഷാനവാസ് മുഖ്യാഥിതിയായി. മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ്യു കെ ലതിക, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിനി, ജില്ലാപഞ്ചായത്തഗം ഹസീന താജുദ്ദീൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഡി സുനിൽ, ചാവക്കാട് തഹസിൽദാർ എം സന്ദീപ്, പഞ്ചായത്തിലെ ജലനിധി പ്രസിഡന്റ് പി കെ സുലൈമാൻ, സെക്രട്ടറി പി എം ജോസഫ് രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

date