Skip to main content

ശുദ്ധിപത്രം പ്രസിദ്ധീകരിച്ചു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി ഡിസംബർ 17 മുതൽ ഒരു വർഷത്തേക്ക് പുതുക്കി നടപ്പിലാക്കുന്നതിന് ഇൻഷുറൻസ് കമ്പനികളെ തിരഞ്ഞെടുക്കുന്നതിന് ക്ഷണിച്ചിരുന്ന ഇ-ടെൻഡറിൽ ശുദ്ധിപത്രം (Corrigendum) പ്രസിദ്ധപ്പെടുത്തി.  വിശദാംശങ്ങൾ www.etenders.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.  ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയതി ഒക്‌ടോബർ 11 വൈകിട്ട് അഞ്ച്. മത്സ്യത്തൊഴിലാളികൾക്കായുള്ള ഗ്രൂപ്പ് വ്യക്തിഗത അപകട ഇൻഷുറൻസ് ടെൻഡർ തുറക്കുന്നത് ഒക്‌ടോബർ 16ന് വൈകിട്ട് മൂന്ന്. അനുബന്ധ മത്സ്യത്തൊഴിലാളികൾക്കായുള്ള ഗ്രൂപ്പ് വ്യക്തിഗത അപകട ഇൻഷുറൻസ് ടെൻഡർ തുറക്കുന്നത് ഒക്‌ടോബർ 16ന് വൈകിട്ട് 3.30.
പി.എൻ.എക്‌സ്.3618/19

date