താനാളൂരില്‍ കേരളോത്സവം: മിനി മാരത്തോണോടെ തുടക്കമാകും
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ മിനി മാരത്തോണോടെ തുടങ്ങും. മിനി മാരത്തോണ്‍ മത്സരം ഒക്ടോബര്‍ 21 ന് രാവിലെ 7.30 ന് അയ്യായ റോഡില്‍ നിന്ന് തുടങ്ങി വട്ടത്താണിയില്‍ സമാപിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന ക്ലബ്ബുകള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ അംഗങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കുന്ന ക്ലബ്ബിന് പുരസ്‌കാരം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വേദികളിലായി കലാ-കായിക മത്സങ്ങള്‍ നടക്കും. സംഘാടക സമിതി യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ•ാരായ കളത്തില്‍ ബഷീര്‍, പി.എസ്.സഹദേവന്‍, അംഗങ്ങളായ വി.അബ്ദുറസാഖ്. വി.കാദര്‍കുട്ടി, തൈക്കാട്ട് റസാഖ്, സെക്രട്ടറി പി. രാംജിലാല്‍,കായിക വിഭാഗം കണ്‍വീനര്‍ മുജീബ് താനാളുര്‍, എ.സമീര്‍,ടി.കെ ജിഷാദ്, എം.മുഷ്താക്ക്, പി.ഹനീഫ, അഷ്‌ക്കര്‍ പാക്കിനി എന്നിവര്‍ സംസാരിച്ചു.
- Log in to post comments