Skip to main content

മിനിമം വേതനം തെളിവെടുപ്പ് യോഗം ഇന്ന്

 

സംസ്ഥാനത്തെ അണക്കെട്ടുകളുടെ നിര്‍മാണം/ അറ്റകുറ്റപ്പണികള്‍ എന്നീ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്ന മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഇന്ന് (ഒക്ടോബര്‍ 30 ) രാവിലെ 11 ന് ഗവ. ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയിലെ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി/തൊഴിലുടമകളും ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

date