ജനകീയാസൂത്രണ ജില്ലാ റിസോഴ്‌സ് സെന്ററില്‍ അംഗമാകാം
പ്രാദേശിക പദ്ധതികളുടെ ഉളളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിക്കുന്ന ജനകീയാസൂത്രണ ജില്ലാ റിസോഴ്‌സ് സെന്ററില്‍ വിവിധ വിഷയ മേഖലകളില്‍ അംഗങ്ങളാകാന്‍ അപേക്ഷിക്കാം. വനിതാ വികസനം, ശിശുക്കളുടെ വികസനം, വയോജനങ്ങളുടെ വികസനം, പട്ടികജാതി വികസനം, പട്ടികവര്‍ഗ്ഗ വികസനം, ഭിന്നശേഷിക്കാരുടെ വികസനം, കായിക വികസനം, സംരംഭകത്വ വികസനം, തെരുവ്‌നായ്ക്കളുടെ വന്ധ്യംകരണം, മാലിന്യ സംസ്‌കരണം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം, കൃഷി, വ്യവസായം, പശ്ചാത്തല സൗകര്യം ജലസംരക്ഷണം തുടങ്ങിയവയാണ് വിഷയ മേഖലകള്‍. സന്നദ്ധ സേവനത്തിന് താല്‍പര്യമുള്ള വിദഗ്ധര്‍, വികസന - ഗവേഷണ-സാങ്കേതിക സ്ഥാപനങ്ങളിലേയും സര്‍ക്കാര്‍ വകുപ്പുകളിലേയും പ്രൊഫഷണലുകള്‍ എന്നിവര്‍ ജില്ലാ പ്ലാനിംഗ് ഓഫീസുമായി ഒരാഴ്ചയ്ക്കുളളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇ-മെയില്‍ dpopkd.spb@kerala.gov.in. ഫോണ്‍: 0491-2505350.
- Log in to post comments