Skip to main content

ലൈസന്‍സ് പുതുക്കാത്ത കള്ള് ഷാപ്പുകള്‍ വില്‍പ്പനയ്ക്ക്

 

ജില്ലയില്‍ ലൈസന്‍സ് പുതുക്കാത്ത ചിറ്റൂര്‍ എക്‌സൈസ് റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍: 16, നെന്മാറ എക്‌സൈസ് റേഞ്ചിലെ ഗ്രൂപ്പ് നമ്പര്‍:5 എന്നിവയില്‍ ഉള്‍പ്പെട്ട കള്ളുഷാപ്പുകളുടെ 2019-20 വര്‍ഷത്തില്‍ ശേഷിക്കുന്ന കാലയളവിലേക്കുളള വില്‍പ്പന നവംബര്‍ നാലിന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ടി.എസ്.നം: 51 കിണല്‍പ്പളളം, 49 ഒഴലപ്പതി, 87 ചിന്നകൗണ്ടന്നൂര്‍ പിരിവ്, 86 ചുണ്ണാമ്പുകല്‍ തോട്, 54 മേനോന്‍പാറ, 11 നെന്മാറ ടൗണ്‍, 30 പേഴുംപാല, 31 പോത്തുണ്ടി, 32 ചാട്ടിയോട്, 46 ചെമ്മന്‍തോട് എന്നീ കളളുഷാപ്പുകളാണ് വില്‍പ്പനയ്ക്കുളളത്. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 9.30 ന് ആവശ്യമായ രേഖകളുമായി എത്തണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ അറിയിച്ചു. കളള് ഷോപ്പുകളുടെ വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0491-2505897.

date