Post Category
കെല്‍ട്രോണില്‍ കോഴ്‌സ് പ്രവേശനം
കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്.ടു, ഐ.റ്റി.ഐ., ഡിപ്ലോമ, ബി.ടെക്ക് എന്നിവയാണ് യോഗ്യത. പ്രായപരിധി ഇല്ല. ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, നെറ്റ്വര്‍ക്ക്, ലാപ്‌ടോപ്പ് റിപെയര്‍, ഐ.ഒ.റ്റി., സി.സി.റ്റി.വി. ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയിലാണ് പരിശീലനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കണം. ksg.keltron.in ല്‍ അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. ഫോണ്‍ :0471-2325154/4016555.
date
- Log in to post comments