ഭരണഭാഷ വാരാചരണത്തിന് തുടക്കമായി
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ ഭരണഭാഷ വാരാചരണത്തിന് തുടക്കമായി. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാചരണത്തിന്റെയും ഭാഗമായി ഒരാഴ്ച്ചക്കാലം വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വാരാഘോഷത്തിന് തുടക്കം കുറിച്ച് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ ഭരണഭാഷ പ്രതിജ്ഞയെടുത്തു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) കെ കെ അനില്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ വാരാചരണ വിശദീകരണം നടത്തി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍ അധ്യക്ഷത വഹിച്ചു. പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി അബ്ദുള്‍ ഖാദര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ വി എം ശ്രീകുമാര്‍, വിശാലാക്ഷി, ഹരികുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ പി വി അശോകന്‍, ബി ജി ധനഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments