Skip to main content

തീരദേശ തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളുടെ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചു

പൊന്നാനി മണ്ഡലത്തിലെ തീരദേശ തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളുടെ പ്രവൃത്തി നടത്തുന്നതിനായി ഹാര്‍ബര്‍ - ഫിഷറീസ് വകുപ്പുകളില്‍ നിന്ന് 3.056  കോടി രൂപ അനുവദിച്ചു. പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി നല്‍കി. ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തി നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. 
വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ താഴത്തേല്‍ പടി - പെരുമുടിശ്ശേരി കോതമുക്ക് റോഡിന്  79.6 ലക്ഷവും പാടത്തകായില്‍ - അമ്മു മുസലിയാര്‍ പാത്ത് വേ നിര്‍മ്മാണത്തിന് 49 ലക്ഷവും വെളിയങ്കോട് അബ്ദുള്ള ഹാജി മെമ്മോറിയല്‍ റോഡിന് 35 ലക്ഷവും വെളിയങ്കോട് ആനപ്പടി പാലം - കോതമുക്ക് റോഡിന് 44 ലക്ഷവുമാണ് അനുവദിച്ചിരിക്കുന്നത്. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ അയിരൂര്‍ സെന്റര്‍ - പുതിയിരുത്തി കടവ് റോഡിന് 46 ലക്ഷവും പെരുമ്പടപ്പ് - പാലപ്പെട്ടി ആരോടി കോളനി റോഡ് നവീകരണത്തിന് 17.5 ലക്ഷവും അനുവദിച്ചിട്ടുണ്ട്. പൊന്നാനി നഗരസഭയിലെ അമ്പതാം വാര്‍ഡിലെ ബദര്‍പള്ളിക്ക് പിന്‍വശത്ത് പൊടിപറമ്പ് റോഡ് ഡ്രെയിന്‍ നിര്‍മ്മാണത്തിന് 34.50 ലക്ഷവും അനുവദിച്ചു.
 

date