Post Category
ഗസ്റ്റ്‌ലക്ചര്‍ നിയമനം
മഞ്ചേരി, എല്‍.ബി..എസ് സെന്ററിലേക്ക് ഗസ്റ്റ് ലക്ചര്‍ തസ്തികകളിലേക്ക് പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍, ഇലക്‌ട്രോണിക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിങ് ബിരുദം/ ഡിപ്ലോമ യോഗ്യതയും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അധ്യാപന പ്രവൃത്തി പരിചയം തുടങ്ങിയവയാണ് യോഗ്യത. താത്പര്യമുളളവര്‍ നവംബര്‍ ആറിന് രാവിലെ 11 ന് എല്‍.ബി..എസ് സെന്ററിന്റെ കച്ചേരിപ്പടിയിലെ ഐ.ജി.ബി.ടി യിലുളള സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോടുകൂടി നേരിട്ട് ബന്ധപ്പെടണം. ഫോണ്‍ : 0483 - 2764674.
date
- Log in to post comments