Skip to main content

വലപ്പാട് ഉപജില്ല കലോത്സവം : ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ

വലപ്പാട് ഉപജില്ലാ കലോത്സവത്തിൽ ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്‌കൂൾ 733 പോയിന്റോടെ ഓവറോൾ കിരീടം നേടി. 555 പോയിന്റുമായി വലപ്പാട് ഗവണ്മെന്റ് ജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. ആതിഥേയരായ തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ സ്‌കൂൾ 484 പോയിന്റ് നേടി മൂന്നാം സ്ഥാനത്തെത്തി. ഹയർസെക്കന്ററി വിഭാഗത്തിൽ 245 പോയിന്റ് നേടി ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്‌കൂളും ഹൈസ്‌കൂൾ വിഭാഗത്തിൽ 188 പോയിന്റോടെ ഏങ്ങണ്ടിയൂർ സെന്റ്‌തോമസ് എച്ച്എസും ഒന്നാം സ്ഥാനം നേടി. യുപി വിഭാഗത്തിൽ 72 പോയിന്റ് നേടി തളിക്കുളം എസ്എൻവിയുപി സ്‌കൂൾ ഒന്നാം സ്ഥാനവും 67 പോയിന്റ് ലഭിച്ച തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ സ്‌കൂൾ രണ്ടാം സ്ഥാനവും നേടി. എൽപി വിഭാഗത്തിൽ നാട്ടിക സൗത്ത് എസ്എൻഡിപിഎൽപി സ്‌കൂൾ ഒന്നാമതും എടത്തിരുത്തി സെന്റ് ആന്നീസ് സ്‌കൂൾ രണ്ടാമതുമെത്തി. ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ വാടാനപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത് വടക്കുംചേരി, ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് പിഎൻ ജ്യോതിലാൽ, തളിക്കുളം പ്രസിഡന്റ് പിഐ സജിത, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി വിനു എന്നിവർ സമ്മാന വിതരണം നടത്തി.
 

date