Skip to main content
പെരിയവാരയില്‍ നിന്നും വാഹനങ്ങള്‍ മൂന്നാറിലെത്തിക്കാന്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു

പെരിയവാരയില്‍ നിന്നും മൂന്നാറിലെത്താന്‍ ബദല്‍ സംവിധാനം

പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പെരിയവാരയില്‍ കുടങ്ങിക്കിടക്കുന്ന വാഹനങ്ങള്‍ മൂന്നാറിലെത്തിക്കാന്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി . പെരിയവാരയില്‍ നിന്നും മൂന്നാറിലേക്ക് പ്രവേശിക്കാന്‍ കമ്പനിയുടെ പ്രൈവറ്റ് റോഡ് തുറന്നുകൊടുത്താണ് ഗതാഗതക്കുരുക്കടക്കം പരിഹരിച്ചത്. ഇതോടെ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് സ്വകാര്യകമ്പനിയുടെ പുതുക്കാട് എസ്റ്റേറ്റ് വഴി മൂന്നാറില്‍ പ്രവേശിക്കാനാകും.
പുതിയ പാലത്തിന്റെ പൈലിംങ്ങ് ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെ പണികള്‍ പൂര്‍ത്തിയാകും. കാലവസ്ഥ അനുകൂലമായാല്‍ രാത്രിയോടെ ജോലികള്‍ പൂര്‍ത്തിയാവും. ചൊവ്വാഴ്ചയോടെ താല്‍ക്കാലിക പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ചരക്ക് നീക്കം പുനസ്ഥാപിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
രാവിലെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പെരിയവാര സന്ദര്‍ശിച്ചിരുന്നു. അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കമ്പനി അധിക്യതരുമായി സംഘം ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് റോഡ് തുറന്നുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

 

date