Skip to main content

സ്പർശം 2019: ഏകദിന ട്രൈബൽ ക്യാമ്പ് സംഘടിപ്പിച്ചു

ഏകദിന ട്രൈബൽ ക്യാമ്പ് 'സ്പർശം 2019' ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. ആദിവാസികൾക്കും പാർശ്വവത്ക്കരിക്കപ്പെട്ട ദുർബല സമൂഹങ്ങൾക്കുമായി തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയും മുകുന്ദപുരം താലൂക്കും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്..
ക്യാമ്പിന്റെ ഭാഗമായി അതിരപ്പിള്ളി - മലക്കപ്പാറ മേഖലയിൽ താമസിക്കുന്ന പതിനഞ്ച് ആദിവാസി ഊരുകളിലുള്ളവർക്ക് ഐടി മിഷന്റെ സഹകരണത്തോടെ ആധാർ, ജനന സർട്ടിഫിക്കറ്റ്, ഡിസബിലിറ്റി തുടങ്ങിയ അവശ്യ സർട്ടിഫിക്കറ്റുകൾ നൽകാൻ വേണ്ട നടപടി സ്വീകരിച്ചു. 250 പെൻഷൻകാർക്ക് മസ്റ്ററിങ്ങും 50 പേർക്ക് എംപ്ലോയ്‌മെന്റ് കാർഡും വിതരണം നടത്തി. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിന്റെ പേരിൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മുടങ്ങി കിടന്നവർക്ക് പോസ്റ്റൽ വകുപ്പിന്റെ സഹായത്തോടെ അക്കൗണ്ടുകൾ തുടങ്ങി.
ചാലക്കുടി എം. പി. ബെന്നി ബഹനാൻ, ബി. ഡി. ദേവസി എം.എൽ.എ, തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ്, കെ. ടി. നിസാർ അഹമ്മദ്, കെ. പി. വിജയകുമാരൻ ഐ.പി.എസ്, ഇ. ആർ. സന്തോഷ് കുമാർ, എസ്. വി. വിനോദ് തുടങ്ങി വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. ജില്ലാ ജഡ്ജി സോഫി തോമസ് അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ സബ് ജഡ്ജ് പി. എസ്. ജോസഫ് സ്വാഗതവും മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ കെ. എസ്. രാജീവ് നന്ദിയും പറഞ്ഞു.

date