Skip to main content

കൊല്ലം നഗരസഭ മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 16 ന്

കൊല്ലം നഗരസഭയിൽ ഒഴിവു വന്ന മേയർ സ്ഥാനത്തേക്ക് ഡിസംബർ 16 ാം തീയതി രാവിലെ 11 ന് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ്  കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
    നഗരസഭയുടെ ഓഫീസിൽ നടക്കുന്ന മേയർ തിരഞ്ഞെടുപ്പിന്റെ വരണാധികാരി കൊല്ലം ജില്ലാ കളക്ടറാണ്.
2019 നവംബർ 20 ാം തീയതിയാണ് മുൻ മേയർ അഡ്വ. വി. രാജേന്ദ്ര ബാബു മേയർ സ്ഥാനം രാജിവച്ചത്.
  തിരഞ്ഞെടുപ്പ് യോഗം സംബന്ധിച്ച് കൗൺസിലർമാർക്ക് നോട്ടീസ് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
പി.എൻ.എക്‌സ്.4378/19

date