Skip to main content
ലോക ഭിന്ന ശേഷി ദിനാചരണം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

ഒന്നാകാം ഉയരാം ലോക ഭിന്ന ശേഷി ദിനാചരണം സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ ഇടുക്കി അറക്കുളം ബിആര്‍സിയുടെയും ഓക്‌സ് ഫാം ഇന്ത്യയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ഒന്നാകാം ഉയരാം ലോക ഭിന്ന ശേഷി ദിനാചരണം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്തു. പൈനാവില്‍ നിന്ന് ആരംഭിച്ച സമാപന റാലിക്ക്  വാഴത്തോപ്പ് പഞ്ചായത്ത് അംഗം അമ്മിണി ജോസ് ദീപശിഖ തെളിച്ച് വിദ്യാര്‍ത്ഥി കൃഷ്ണരാജിന് കൈമാറി. യോഗത്തില്‍  വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി് അധ്യക്ഷത വഹിച്ചു.
നവംബര്‍ 27 മുതല്‍ വിവിധ പരിപാടികളോടെ ഭിന്നശേഷി വാരം  ജില്ലയില്‍ ആചരിച്ചു. ഭാവി ഞങ്ങള്‍ക്കും പ്രാപ്യമാണ് എന്ന ആപ്തവാക്യം സാക്ഷാത്കരിക്കുന്നതിനും ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് വാരാചരണ സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരുടെ പങ്ക് തിരിച്ചറിയുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി  സാമൂഹ്യ, വിദ്യാഭ്യാസ, തൊഴില്‍, പൊതു ഇടങ്ങള്‍ എന്നിവയില്‍ ഭിന്നശേഷിക്കാരുടെ പൂര്‍ണ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം. തുടര്‍ന്ന് കുട്ടികളുടെ കലാകായിക മത്സരങ്ങളും കലാപരിപാടികളും ഉണ്ടായിരുന്നു.
യോഗത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ടിന്റു സുബാഷ്, അംഗം ജോര്‍ജ് വട്ടപ്പാറ, വാര്‍ഡ് മെമ്പര്‍ അമ്മിണി ജോസ്,  ഗ്രാമപഞ്ചായത്തഗങ്ങളായ  റീത്ത സൈമണ്‍, സെലിന്‍ വി.എം, പ്രഭ തങ്കച്ചന്‍, സുരേഷ് പി.എസ്, അമല്‍ എസ് ജോസ്, ബിആര്‍സി ബിപിഒ മുരുകന്‍ വി അയത്തില്‍,  ഓക്‌സ് ഫാം പ്രതിനിധി ശരത് ചന്ദ്ര, തുടങ്ങിയവര്‍ പങ്കെടുത്തു.

 

date