Skip to main content
സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണത്തിന്റെ  ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളില്‍  മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രൊഫ.ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷി ദിനാചരണവും ഉപകരണ വിതരണോദ്ഘാടനവും നടത്തി

സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണത്തിന്റെ  ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂളില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രൊഫ.ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികള്‍ക്കുളള സൗജന്യ ഉപകരണ വിതരണം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഓര്‍ഡിനേറ്റര്‍ കെ.എ. ബിനുമോന്‍ നിര്‍വഹിച്ചു. സമഗ്ര ശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ബിന്ദു മോള്‍ .ഡി, പ്രോഗ്രാം ഓഫീസര്‍ സുലൈമാന്‍ കുട്ടി,   വാര്‍ഡ് കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്., ഡയറ്റ് ഫാക്കല്‍റ്റി അമ്പിളി സി.പി, തൊടുപുഴ ബി.പി.ഒ. സിബി കുരുവിള എന്നിവര്‍ സംസാരിച്ചു. കാഞ്ഞിരമറ്റം ഹൈസ്‌കൂളിലെ മലയാളം അധ്യാപികയായ മായ എ.എം തന്റെ ജീവീതാനുഭവം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കി. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടത്തി സമ്മാനവും നല്‍കി. ഡയറ്റ് സീനിയര്‍ ലക്ചര്‍ ഡോ. സി.എം. ലോഹിതദാസ് മുഖ്യ പ്രഭാക്ഷണം നടത്തി.

date