Skip to main content
തൊടുപുഴ മുന്‍സിപ്പാലിറ്റി ജനകീയാസൂത്രണ പദ്ധതി നായ്ക്കളെ അനിമല്‍ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഉത്ഘാടനം  ചെയര്‍പേഴ്‌സണ്‍ പ്രൊഫസര്‍ ജെസ്സി ആന്റണി നിര്‍വഹിക്കുന്നു.

അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി.) പ്രോഗ്രാം ഉത്ഘാടനം  ചെയ്തു

തൊടുപുഴ മുന്‍സിപ്പാലിറ്റി ജനകീയാസൂത്രണ പദ്ധതി 2019 - 20 പ്രകാരം നടപ്പിലാക്കുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി.) പ്രോഗ്രാമിന്റെ ഉത്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസ്സി ആന്റണി നിര്‍വഹിച്ചു. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എം.കെ. ഷാഹുല്‍ ഹമീദ്, ഇടുക്കി ജില്ല മൃഗസംരക്ഷണ കേന്ദ്രം ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ജിജിമോന്‍ ജോസഫ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ റ്റി.കെ. സുധാകരന്‍ നായര്‍, കെ.എം. ഷാജഹാന്‍, പി.എ. ഷാഹുല്‍ ഹമീദ്, ഇടുക്കി ജില്ല മൃഗസംരക്ഷണ കേന്ദ്രം സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ജെയ്‌സണ്‍ ജോര്‍ജ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജോസ് സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി തൊടുപുഴ മുന്‍സിപ്പാലിറ്റി  നടത്തുന്ന പദ്ധതിയാണ് എ.ബി.സി. ഈ വര്‍ഷം 5 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി മുന്‍സിപ്പാലിറ്റി നീക്കി വച്ചിട്ടുള്ളത്. ഇത്രയും തുക കൊണ്ട് 238 നായ്ക്കളെയാണ് വന്ധീകരിക്കുവാന്‍ കഴിയുക. ഒരു നായെ വന്ധികരിക്കുന്നതിന് 2100/ രൂപയാണ് ചെലവ് വരുക. സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള തെരുവ് നായ്ക്കളെയാണ് ആദ്യഘട്ടത്തില്‍ വന്ധീകരിക്കുന്നത്. കുടുംബശ്രീയുടെ പുരുഷ കൂട്ടായ്മയായ യുവശ്രീ ദയാ യൂണിറ്റിലെ അംഗങ്ങള്‍ക്കാണ് നായ്ക്കളെ പിടിക്കുന്നതിനുള്ള ചുമതല. ഇടുക്കി ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ ഇടുക്കി ജില്ലാ കുടുംബശ്രീ മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി പിടികൂടുന്ന നായ്ക്കള്‍ക്ക് പേവിഷബാധക്കുള്ള കുത്തിവയ്പ്പും വിരമരുന്നും നല്‍കും. പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിന് ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു കൊണ്ടുപോയി വിടുമെന്നും സംഘാടകര്‍ പറഞ്ഞു.

 

date