Skip to main content
സഖി വണ്‍സ്റ്റോപ്പ് സെന്ററിന്റെ ഉദ്ഘാനം പൈനാവില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.

സഖി  വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

 

 

 

അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ജില്ലയില്‍ ആരംഭിച്ച പുതിയ അഭയകേന്ദ്രം സഖി വണ്‍സ്റ്റോപ്പ് സെന്ററിന്റെ ഉദ്ഘാനം ജില്ലാ ആസ്ഥാനമായ പൈനാവില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ സോഫി ജേക്കബ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് അഗസ്റ്റ്യന്‍, നിര്‍മ്മിതികേന്ദ്ര പ്രോജക്ട് എഞ്ചിനീയര്‍ ബിജു എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലിസി തോമസ് സ്വാഗതവും സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ രജിത എം.ആര്‍ നന്ദിയും പറഞ്ഞു.

date