Skip to main content
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കുടയത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ദുരന്തനിവാരണ പരിശീലനത്തില്‍ നിന്ന്

വിദ്യാര്‍ഥികള്‍ക്കായി ദുരന്തനിവാരണ പരിശീലനം നല്‍കി

കുടയത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ദുരന്തനിവാരണ പരിശീലനംനടത്തി. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേന, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടക്കുന്ന ദുരന്തനിവാരണ മോക്ഡ്രില്ലിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. തീപിടുത്തം ഉണ്ടാകുന്ന സാഹചര്യത്തില്‍ വലിയ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ എങ്ങനെ രക്ഷപെടുത്താം എന്ന പരിശീലമാണ് നല്‍കിയത്. മാരകമായി പൊള്ളലേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്ന രീതിയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി സമിതിയംഗങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ വിവിധ പരിശീലനങ്ങള്‍ നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രദര്‍ശനവും പരിശീലനവും നടത്തിയത്.

പരിശീലന പരിപാടിക്ക് കമ്മ്യൂണിറ്റി മൊബിലേറ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രിന്‍സ് വര്‍ഗീസ്, കുടയത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ആല്‍ബര്‍ട്ട്, തൊടുപുഴ അഗ്‌നി രക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ പി.വി.രാജന്‍, ഫയര്‍ ഓഫീസര്‍മാരായ കെ.എം.നാസര്‍, മുബാറക്, അനീഷ് കുമാര്‍, മാത്യു ജോസഫ്, കാഞ്ഞാര്‍ എസ്. ഐ ഇസ്മയില്‍, എ.എസ്.ഐ. ഉബൈസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

date