Skip to main content
ഇളംദേശം ബ്ലോക്കില്‍ നടപ്പാക്കുന്ന നെല്‍കൃഷി കൂലി ചിലവ് വിതരണ പദ്ധതിയുടെ  വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു നിര്‍വ്വഹിക്കുന്നു

ഇളംദേശം ബ്ലോക്കില്‍ നെല്‍കൃഷി ധനസഹായ വിതരണം നടത്തി

ഇളംദേശം ബ്ലോക്കില്‍ നെല്‍കൃഷി കൂലി ചിലവ് വിതരണ പദ്ധതിയുടെ  വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു നിര്‍വ്വഹിച്ചു. ഏഴ് ലക്ഷം രൂപവാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ആലക്കോട്, കരിമണ്ണൂര്‍, കോടിക്കുളം, വണ്ണപ്പുറം തുടങ്ങിയ നാല് പഞ്ചായത്തുകളിലെ 200 ഓളം നെല്‍ കര്‍ഷകര്‍ക്കാണ് പദ്ധതി പ്രകാരം സഹായം ലഭിക്കുക. ഒരു ഹെക്ടറിന് 8500 രൂപയാണ് കൂലി ചിലവിനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്തു പദ്ധതി വിഹിതമാണ് കര്‍ഷകര്‍ക്ക് ലഭ്യമാകുക. അഞ്ചിരി പാടശേഖരത്തില്‍ നടത്തിയ ചടങ്ങില്‍
    ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിന്‍ അദ്ധ്യക്ഷനായി. യോഗത്തില്‍ ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം മുഖ്യ പ്രഭാഷണം നടത്തി. കൃഷി അസി.ഡയറക്ടര്‍ ഡീന അബ്രഹാം പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാലി ഫ്രാന്‍സിസ്, ബ്ലോക്ക് മെമ്പര്‍മാരായ എം.മോനിച്ചന്‍, ബിന്ദു പ്രസന്നന്‍, രാജീവ് ഭാസ്‌കരന്‍, സുജ ഷാജി, പഞ്ചായത്ത് മെമ്പര്‍മാരായ ജെയ്‌മോന്‍ അബ്രഹാം, റെജി സേവി കൃഷി ഓഫീസര്‍ ജീസ് ലൂക്കോസ്, അഞ്ചിരി പാടശേഖര സമിതി പ്രസിഡന്റ് തങ്കച്ചന്‍ കളരിക്കത്തൊട്ടിയില്‍, സെക്രട്ടറി മാത്യു വള്ളോപ്പിളളില്‍, കൃഷി അസിസ്റ്റന്റുമാരായ സി.ടി രാജി, സുമയ്യ എന്നിവര്‍ പ്രസംഗിച്ചു. തൃപ്പൂണിത്തുറ കൃഷി ഓഫീസര്‍ ബിജു. പി. ലൂക്കോസ് നെല്‍കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ നയിച്ചു.

date