Skip to main content

കിറ്റ്കോ യുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം തൊടുപുഴയിൽ   ആരംഭിക്കുന്നു

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ് കോയും ചേർന്ന് എന്റർ പ്രണർഷിപ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII) യുടെ സഹകരണത്തോടെ 4(നാല്) ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ഡിസംബർ - ജനുവരി മാസങ്ങളിലായി തൊടുപുഴയിൽ സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സയൻസിലോ, എഞ്ചിനീരിങ്ങിലോ ബിരുദമോ  ഡിപ്ലോമ യോ ഉള്ള വർക്ക് പങ്കെടുക്കാം . പ്രായ പരിധി 21 നും 45 വയസിനും ഇടയിൽ.ഒരു വ്യവസായം തുടങ്ങാനുള്ള എല്ലാ മാർഗനിർദ്ദേശങ്ങളും പരിശീലന പരിപാടിയിൽ നൽകുന്നതാണ്. പങ്കെടുക്കാൻ താല്പര്യ മുള്ളവർ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ , ആധാർ കോപ്പി സഹിതം17-12 -2019 (ചൊവ്വാഴ്ച ) രാവിലെ 10.30 ന് മൗണ്ട് സീനായ് ആശുപത്രിക്ക് എതിർവശം ഉള്ള (കല്യാൺ ജ്യൂവലറിക്ക് സമീപം ) ബ്രൈറ്റ് ഇൻസ്റ്റിറ്റ്യു ട്ടിൽ  ഹാജരാക്കേണ്ടതാണ്  . വിശദ വിവരങ്ങൾക്ക് മൊബൈൽ നമ്പർ  - 9847463688, 0484-412900

date