Skip to main content

എറണാകുളം അറിയിപ്പുകള്‍

കിറ്റ് കോ യുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം തൊടുപുഴയിൽ   ആരംഭിക്കുന്നു

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ് കോയും ചേർന്ന് എന്റർ പ്രണർഷിപ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII) യുടെ സഹകരണത്തോടെ 4(നാല്) ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ഡിസംബർ - ജനുവരി മാസങ്ങളിലായി തൊടുപുഴയിൽ സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സയൻസിലോ, എഞ്ചിനീരിങ്ങിലോ ബിരുദമോ  ഡിപ്ലോമ യോ ഉള്ള വർക്ക് പങ്കെടുക്കാം . പ്രായ പരിധി 21 നും 45 വയസിനും ഇടയിൽ.ഒരു വ്യവസായം തുടങ്ങാനുള്ള എല്ലാ മാർഗനിർദ്ദേശങ്ങളും പരിശീലന പരിപാടിയിൽ നൽകുന്നതാണ്. പങ്കെടുക്കാൻ താല്പര്യ മുള്ളവർ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ , ആധാർ കോപ്പി സഹിതം17-12 -2019 (ചൊവ്വാഴ്ച ) രാവിലെ 10.30 ന് മൗണ്ട് സീനായ് ആശുപത്രിക്ക് എതിർവശം ഉള്ള (കല്യാൺ ജ്യൂവലറിക്ക് സമീപം ) ബ്രൈറ്റ് ഇൻസ്റ്റിറ്റ്യു ട്ടിൽ  ഹാജരാക്കേണ്ടതാണ്  . വിശദ വിവരങ്ങൾക്ക് മൊബൈൽ നമ്പർ  - 9847463688, 0484-412900

എറണാകുളം ആർ.ടി ഓഫീസിൽ ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകൾ

കാക്കനാട്: എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിലെ ഫാസ്റ്റ് കൗണ്ടറുകളിൽ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഒരു മണിക്കൂർ സമയത്തിനുള്ളിൽ ലഭ്യമാകും. ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ലൈസൻസ് പർട്ടിക്കുലേഴ്സ്‌, ലൈസൻസിലെ മേൽവിലാസം മാറ്റൽ, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എന്നീ സേവനങ്ങളും. കണ്ടക്ടർ ലൈസൻസുമായി ബന്ധപ്പെട്ട  ലൈസൻസ് പുതുക്കൽ, ലൈസൻസ് പർട്ടിക്കുലേഴ്സ്‌, ലൈസൻസിലെ മേൽവിലാസം മാറ്റൽ, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എന്നിവയും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഹൈപ്പോത്തിക്കേഷൻ നോട്ടിംഗ്,  ഉടമസ്ഥാവകാശം മാറ്റൽ, ആർ. സി പർട്ടിക്കുലേഴ്സ്‌, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ ഓട്ടോറിക്ഷയുടെയും  ടാക്സി കാറുകളുടെയും കാലാവധി കഴിയാത്ത പെർമിറ്റ് പുതുക്കാനുള്ള അപേക്ഷ എന്നിവയിൽ ഒരുമണിക്കൂറിനകം സേവനം ലഭിക്കും. ഒരു മണിക്കൂറിനുള്ളിൽ സേവനം ലഭ്യമായില്ലെങ്കിൽ ഓഫീസ് ചുമതലയുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ നേരിൽ കണ്ട് പരാതി നൽകാമെന്ന് മധ്യമേഖല ട്രാൻസ്പോർട്ട് കമ്മീഷണർ എം. പി അജിത് കുമാർ അറിയിച്ചു.

തേനീച്ചക്കൃഷി' കര്‍ഷകര്‍ക്കായി ദ്വിദിന പരിശീലനക്ലാസ്സ്

കൊച്ചി: കൃഷി വകുപ്പിന്റെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലനകേന്ദ്രമായ ആര്‍.എ.റ്റി.റ്റി.സി. നെട്ടൂര്‍ ല്‍ 14, 15 തീയതികളിലായി 'തേനീച്ചക്കൃഷി' എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ദ്വിദിന പരിശീലനക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രം പ്രവേശനം. ഫോണ്‍ 0484 2703094.

നെടുങ്കണ്ടം കസ്റ്റഡി മരണം; കമ്മീഷന്‍ സിറ്റംഗ് 16,18, 19 തീയതികളില്‍

കൊച്ചി: നെടുങ്കണ്ടം പോലീസ് കസ്റ്റഡി മരണകാരണത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്റെ സിറ്റിങ്ങ് ഡിസംബര്‍ 16, 18, 19 തീയതികളില്‍ കമ്മീഷന്റെ എറണാകുളം ഓഫീസില്‍ നടത്തുന്നു. അന്നേ ദിവസം സാക്ഷി വിസ്താരം നടത്തുന്നതാണ്. സാക്ഷികളെ  എതിര്‍ വിസ്താരം നടത്തുന്നതിന് താത്പര്യമുളള എതിര്‍കക്ഷികള്‍ അന്നേദിവസം രാവിലെ 10.30 ന് ഓഫീസില്‍ എത്തിച്ചേര്‍ന്ന് വിചാരണയില്‍ പങ്കെടുക്കണമെന്ന് മെമ്പര്‍ സെക്രട്ടറി-ജുഡീഷ്യല്‍ അറിയിച്ചു.

കെല്‍ട്രോണ്‍; സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, കണ്‍സ്ട്രക്ഷന്‍ സെക്ടറുകളില്‍ എം.ഇ.പി, എച്ച്.വി.എ.സി, ഇലക്ട്രിക്കല്‍ ഡിസൈനിംഗ് തുടങ്ങിയ മേഖലയില്‍ ഒന്നു മുതല്‍ മൂന്ന് മാസം ദൈര്‍ഘ്യമുളള വിവിധ അഡ്വാന്‍സ്ഡ് സ്‌കില്‍ ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ബി.ടെക്/ഡിപ്ലോമ പാസായവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രോഗ്രാമില്‍ പങ്കെടുക്കാം. അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ര്‍ഥികള്‍ അപേക്ഷാ ഫോം ലഭിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, വഴുതക്കാട് നേരിട്ടോ 7594041188 നമ്പരിലോ ബന്ധപ്പെടാം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഫീല്‍ഡ് തല പരിശോധനകള്‍ക്കും ഓഫീസ് ആവശ്യത്തിലേക്കുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് രണ്ട് എ.സി കാര്‍ ഡ്രൈവര്‍മാര്‍ സഹിതം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള  വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 24-ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422256.

date