Post Category
നിയമസഭ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി 17ന് കോഴിക്കോട്
കേരള നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ സമിതി 17ന് രാവിലെ 11ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. 750/2012, 751/2012 എന്നീ സേവനാവകാശ ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. സേവനാവകാശം സംബന്ധിച്ച് രാഷ്ട്രീയ കക്ഷികൾ, സർവീസ് സംഘടനാ നേതാക്കൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കും. താൽപര്യമുളളവർ അന്നേ ദിവസം കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരായി വിഷയം സംബന്ധിച്ച നിർദ്ദേശങ്ങൾ സമിതി മുമ്പാകെ സമർപ്പിക്കണം.
പി.എൻ.എക്സ്.4524/19
date
- Log in to post comments