Skip to main content

അതിജീവിക: നിരാലംബ സ്ത്രീസഹായ പദ്ധതിക്ക് അപേക്ഷിക്കാം

സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് അടിയന്തിര ഘട്ടത്തിൽ ധനസഹായം നൽകുന്ന പദ്ധതിയായ അതിജീവികയിലേക്ക് അപേക്ഷിക്കാം. ഭർത്താവ് / കുട്ടികൾ / കുടുംബനാഥ എന്നിവർ രോഗബാധിതരായി കിടപ്പുരോഗികളുളള സ്ത്രീ, പ്രകൃതി ദുരന്തത്തിലോ, മനുഷ്യ വിപത്തിനാലോ വീട് നഷ്ടപ്പെട്ടു നാശം സംഭവിച്ചു വാടകക്ക് താമസിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കുടുംബനാഥയായ സ്ത്രീ. കട ബാധ്യത മൂലം ജപ്തി ഭീഷണി നേരിടുന്ന കുടുംബനാഥ, ഭർത്താവിന്റെ അസുഖം / വിയോഗം മൂലം മക്കളുടെ പഠനത്തിന് ആശ്രിതരുടെ ചികിത്സക്കും ബുദ്ധിമുട്ടുന്ന ഗൃഹനാഥ, അസുഖം ബാധിച്ചു മറ്റാരും നോക്കാനില്ലാതെ കഷ്ടപ്പെടുന്ന വിധവകൾ, അവിവാഹിതർ, ഭർത്താവ് ഉപേക്ഷിച്ചവർ, വിവാഹമോചിതർ, ഹൃദരോഗം, അംഗപരിമിതി, വൃക്ക/കരൾ സംബന്ധമായ രോഗങ്ങൾ, കാൻസർ, തളർവാതം മറ്റു രോഗങ്ങൾ എന്നിവ മൂലമുളള അനാരോഗ്യം മൂലം ജോലി ചെയ്യാൻ കഴിയാത്തവർ എന്നിവർക്ക് അപേക്ഷിക്കാം. 50 വയസ്സിനു താഴെയുളളവരാകണം അപേക്ഷകർ. വാർഷിക വരുമാനം 50000 രൂപ താഴെയാവണം. 18 വയസ്സിനു പ്രായമുളളവരും തൊഴിൽ ചെയ്യുന്നവരുമായ മക്കൾ ഉളളവർ ഈ ആനുകൂല്യത്തിന് അർഹരല്ല. ബുദ്ധിമാന്ദ്യമുളള കുട്ടികൾ ഉളള കുടുംബം, അവിവാഹിതരായ പെൺകുട്ടികൾ ഉളള കുടുംബം, കിടപ്പുരോഗികൾ ഉളള കുടുംബം എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം അപേക്ഷകരുടെ ജീവിതാവസ്ഥ സംബന്ധിച്ച് വെളള പേപ്പറിൽ തയ്യാറാക്കിയ വിശദമായ കുറിപ്പ് കൂടി ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: 0487 2321689. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 26.

date