Skip to main content

അർബുദ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

മാള ഗ്രാമപഞ്ചായത്ത് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കാൻ തൃശൂർ പദ്ധതിയിൽ അർബുദ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മാള കെ.കരുണാകരൻ സ്മാരക സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടത്തിയ സൗജന്യ അർബുദ രോഗ നിർണയ ക്യാമ്പ് വി.ആർ.സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. രോഗലക്ഷണം കണ്ടെത്തിയാൽ തുടർ ചികിത്സ ലഭ്യമാക്കുന്നതാണ് പദ്ധതി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.കേശവൻകുട്ടി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.നിർമ്മൽ സി.പാത്താടൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി വിത്സൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, ബിജു ഉറുമീസ്, ഡോ.പി.എസ്.ആശ തുടങ്ങിയവർ പങ്കെടുത്തു.

date