എറണാകുളം-അറിയിപ്പുകള്‍-1
കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡിയില്‍ ലഭിക്കാന്‍ അവസരം
കാക്കനാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിയില്‍ കാട് വെട്ട് യന്ത്രം മുതല്‍ കൊയ്ത്ത് മെതിയന്ത്രം വരെയുള്ള ചെറുതും വലുതുമായ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും 40 മുതല്‍ 80 ശതമാനം സബ്‌സിഡിയോടെ ലഭിക്കുന്നതിന് അവസരം. കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, സംരംഭകര്‍ എന്നിവര്‍ക്ക് ഇതിനായി അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍, യന്ത്രങ്ങള്‍ക്ക് അപേക്ഷിക്കല്‍, അപേക്ഷയുടെ നിജസ്ഥിതി അറിയല്‍, സബ്‌സിഡി ലഭ്യത എന്നിങ്ങനെ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധ്യമാകും.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും താല്‍പര്യമുള്ള യന്ത്രം വിലപേശി വാങ്ങുന്നതിനും ഈ പദ്ധതി അവസരം ഒരുക്കുന്നു. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയുന്നതിനും അപേക്ഷിക്കുവാനുമായി agrimachinery.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശ്ശിക്കുക.
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങള്‍ക്കും സഹായങ്ങള്‍ക്കും കൃഷി ഓഫീസുകളിലും കാക്കനാടുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറിംഗ് ഓഫീസിലും ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ 9496154892, 8139087034, 9446024513.
ടെണ്ടർ ക്ഷണിച്ചു
കാക്കനാട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെ വിവിധ ഫാമുകളിലും തെരഞ്ഞെടുത്ത കൃഷിയിടങ്ങളിലും ഉല്‍പാദിപ്പിച്ച നടീല്‍ വസ്തുക്കള്‍ ജില്ലയിലെ മറ്റ് കൃഷി ഓഫീസുകളില്‍ എത്തിക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു. 1-06-2020 മുതല്‍ 31-05-2021 വരെയാണ് പ്രവൃത്തിയുടെ കാലഘട്ടം. 150000 രൂപയാണ് ടെണ്ടറിന്റെ ഉദ്ദേശ തുക. ടെണ്ടര്‍ ഫോറങ്ങള്‍ വിതരണം ചെയ്യുന്ന അവസാന തീയതി ഈ മാസം 30 വരെ. ടെണ്ടറുകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഈ മാസം 30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുമായി ബന്ധപ്പെടുക.
ടെണ്ടർ ക്ഷണിച്ചു
കാക്കനാട്: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് ഇടപ്പള്ളി പ്രോജക്ടിലെ 101 അങ്കണവാടി കേന്ദ്രങ്ങളിലേക്ക 2019- 2020 സാമ്പത്തിക വര്‍ഷത്തെ പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഈ മാസം 18ന് ഉച്ചയ്ക്ക ഒരു മണി വരെ വിതരണം ചെയ്യും. ടെണ്ടറുകള്‍ അതേ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടപ്പള്ളി ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക.
- Log in to post comments