Skip to main content

സ്‌കൂളുകളില്‍ ബോധവത്കരണ ക്ലാസ് സംലടിപ്പിച്ചു

 

 

 

കാരശ്ശേരി പഞ്ചായത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 14 ടീം വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുകയും

അധ്യാപകര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളക്കുറിച്ച് ബോധവത്കരണ ക്ലാസെടുക്കുകയും ചെയ്തു. 26 വിദ്യഭ്യാസ സ്ഥാപനങ്ങളിലാണ് ബോധവത്കരണം നടത്തിയത്.

ആനയാംകുന്ന് സ്‌കൂളില്‍ നടന്ന ക്ലാസിന് കാരശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സജ്‌ന, ജില്ല മാസ് മീഡിയ ഓഫീസര്‍ എം.പി.മണി, ടെക്‌നിക്കല്‍ അസിസ്റ്റന്റ്.സുരേഷ് കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് മെഡിക്കല്‍ ടീം വിദ്യാര്‍ത്ഥികളെ പരിശോധിച്ചു. പനിയുള്ള കുട്ടികള്‍ അസുഖം പൂര്‍ണ്ണമായും മാറിയതിനു ശേഷം മാത്രമെ സ്‌കൂളില്‍ വരാന്‍ പാടുള്ളു എന്നും സ്‌കൂളുകളില്‍ രണ്ട് ആഴ്ച അസംബ്ലി വിളിച്ചു ചേര്‍ക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശി വി.അറിയിച്ചു. 

 

കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും തൂവാല വിതരണം ചെയ്തു. പഞ്ചായത്തിലെ മൂവായിരത്തിലധികം കുട്ടികള്‍ക്കാണ് തൂവാല നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. 

 

 

 

പയ്യോളി നഗരസഭ ലൈഫ്മിഷന്‍ 

കുടുംബ സംഗമവും അദാലത്തും നടത്തി

 

 

 

പയ്യോളി നഗരസഭ ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ കെ ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.കെ ജീവരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ കെ.വി ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. 

 

നഗരസഭയില്‍ ഇതുവരെയായി 659 പേര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി ധനസഹായം നല്‍കുന്നതിന് അംഗീകാരമായിട്ടുണ്ട്. ഇതില്‍ നൂറോളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി അദാലത്തും സംഘടിപ്പിച്ചു. 

 

നഗരസഭ സ്ഥിരംസമിതി അംഗങ്ങളായ കൂടയില്‍ ശ്രീധരന്‍, സജിനി കോഴിപ്പറമ്പത്ത്, പടന്നയില്‍ പ്രഭാകരന്‍, ഉഷ വളപ്പില്‍,  കൗണ്‍സിലര്‍മാരായ വിഎം ഷാഹുല്‍ ഹമീദ്, കെ.ടി  ലിഖേഷ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ വി.ടി ചന്ദ്രി, സെക്രട്ടറി ഷെറിന്‍ ഐറിന്‍ സോളമന്‍, പ്രോജക്ട് ഓഫീസര്‍ ടി.പി പ്രജീഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date