Post Category
ഫിറ്റർ കം ഇൻഡസ്ട്രിയൽ റേഡിയോഗ്രാഫർ നിയമനം
തിരുവനന്തപുരത്തെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ഥിരമാകാൻ സാധ്യതയുള്ള ഫിറ്റർ കം ഇൻഡസ്ട്രിയൽ റേഡിയോഗ്രാഫർ തസ്തികയിൽ ജനറൽ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. ഫിറ്റർ ട്രേഡിലുള്ള ഐ.റ്റി.ഐ/ എൻ.റ്റി.സി/ എൻ.എ.സി, ബാർക്/ ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജിയിൽ നിന്നുള്ള റേഡിയോഗ്രാഫി ടെസ്റ്റിംഗ് സർട്ടിഫിക്കറ്റ് (ലെവൽ 1) എന്നീ യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 2019 ഡിസംബർ 30ന് 18-35 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം 21700-69100 രൂപ. നിശ്ചിത യോഗ്യതയുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (മൊബൈൽ നമ്പർ & ഇ-മെയിൽ ഐ.ഡി സഹിതം) തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 24നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്.168/2020
date
- Log in to post comments