പരാതി പരിഹാര അദാലത്ത്; ഒാരോന്നിനും കുരുക്കഴിച്ച് ജില്ല കളക്ടര്‍
ആലപ്പുഴ: ജില്ല കളക്ടര്‍ എം.അഞ്ജനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായി തുടക്കം കുറിച്ച പരാതി പരിഹാര അദാലത്ത് ജില്ല പഞ്ചായത്ത് ഹാളില്‍ നടന്നു. അമ്പലപ്പുഴ താലൂക്ക് പരിധിയില്‍ നിന്നുള്ള പരാതികളാണ് ഇവിടെ ജില്ലകളക്ടര്‍ നേരിട്ട് പരിഗണിച്ചത്. റവന്യൂവകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പുറമേ മറ്റുവകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികളും കളക്ടര്‍ക്ക് ലഭിച്ചു. ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഏറെക്കാലമായി പരിഹരിക്കപ്പെടാതെ കിടന്ന പരാതികളായിരുന്നു അധികവും.ആകെ 84 പരാതികളാണ് ജില്ല കളക്ടര്‍ക്ക് മുന്നിലെത്തിയത്. ഇതില്‍ 42 പരാതികളിലും തീര്‍പ്പുുകല്‍പ്പിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 42 പരാതികള്‍ സമയ പരിധി നിശ്ചയിച്ച് അതാത് വകുപ്പുകള്‍ക്ക് കൈമാറി. ഇത് അതത് വകുപ്പുകള്‍ പരിഹരിച്ച ശേഷം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. പരാതി പരിഹാര അദാലത്തില്‍ എ.ഡി.എം. വി.ഹരികുമാര്‍, അര്‍.ഡി.ഓ എസ്.സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ആശാ സി.എബ്രഹാം , അമ്പലപ്പുഴ തഹസില്‍ ദാര്‍ കെ.ആര്‍.മനോജ്, ഡെപ്യൂട്ടി കളക്ടര്‍മാരായ സ്വര്‍ണമ്മ, വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments