Skip to main content

സൗജന്യ തൊഴിലധിഷ്ഠിത പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 

പട്ടികജാതി വികസന വകുപ്പ് SCA-SCP പദ്ധതിപ്രകാരം പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.  ഡിപ്ലോമ ഇന്‍ റഫ്രിജറേഷന്‍ & എയര്‍കണ്ടീഷണിംഗ് മെക്കാനിക്ക്, മൊബൈല്‍ ഫോണ്‍ ടെക്‌നീഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി. യോഗ്യതയുളളവര്‍ക്കാണ് അവസരം. ഓരോ കോഴ്‌സിനും 30 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. താത്പര്യമുളളവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം ജനുവരി 30 നകം ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുളള അംഗീകൃത പഠന കേന്ദ്രമായ എയ്‌സ് കോളേജുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9645081108.

date