Skip to main content

കുടിവെള്ള പദ്ധതി ഉദ്ഘാടനവും വാദ്യോപകരണ വിതരണവും

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ നടുമുറി കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുജിനി ബാബുജി, ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കർ, സ്ഥിരം സമിതി അധ്യക്ഷൻ ഗംഗാധരൻ കോടത്തൂർ, പഞ്ചായത്തംഗം പ്രബിത വിശ്വൻ, ജില്ലാ ഭൂജല ഓഫീസർ പി കെ പ്രേം ലാൽ, സെക്രട്ടറി ടി എം ഷാനിബ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ കലാകാരന്മാർക്ക് ഉപജീവന മാർഗത്തിനായി ചെണ്ടകളും വിതരണം ചെയ്തു. 1,55,000 രൂപ ചെലവിൽ 10 ചെണ്ടകളാണ് വിതരണം ചെയ്തത്.  

date