Skip to main content

കരട് വോട്ടര്‍ പട്ടിക; അപേക്ഷ ഫെബ്രുവരി 14 വരെ

 

 

 

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  2020 ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ കരട് വോട്ടര്‍ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസിലും അഴിയൂര്‍ വില്ലേജ് ഓഫീസിലും വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും വടകര താലൂക്ക് ഓഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുതുതായി പേര് ചേര്‍ക്കുന്നതിനും അനര്‍ഹരായവരെ ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള അപേക്ഷകള്‍ ഫെബ്രുവരി 14 വരെ സ്വീകരിക്കും. പേര് ഉള്‍പ്പെടുത്തുന്നതിനും ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനും ഒരു പോളിംഗ്സ്റ്റേഷനില്‍ നിന്നും മറ്റൊരു പോളിംഗ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കു. ഇതിനായി lsgelection.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. എന്നാല്‍ വോട്ടര്‍പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷകള്‍ നേരിട്ടോ രജിസ്ട്രേഡ് തപാലിലൂടെയോ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് (സെക്രട്ടറി, അഴിയൂര്‍ ഗ്രാമപഞ്ചായത്ത്) സമര്‍പ്പിക്കണം. അപേക്ഷകളും അവകാശവാദങ്ങളും തെളിയിക്കുന്നതിന് നേരിട്ട് ഹാജരാകുമ്പോള്‍ കൃത്യമായ അസ്സല്‍രേഖകള്‍ ഹാജരാക്കണം.  

 

 

 

ഇ-ഗ്രാന്റ്സ് പഴയ സോഫ്റ്റ് വെയര്‍ മുഖേന 

ഡാറ്റാ എന്‍ട്രി ജനുവരി 31 നകം പൂര്‍ത്തീകരണം

 

 

പട്ടികജാതി വികസന വകുപ്പ്  നടപ്പിലാക്കുന്ന  (ഇ-ഗ്രാന്റ്സ്  3.0)  സോഫ്റ്റ് വെയര്‍ പൂര്‍ണ്ണമായും പ്രവര്‍ത്തമാരംഭിച്ച തീയതി  അടിസ്ഥാനത്തില്‍ ഇ- ഗ്രാന്റ്സിന്റെ  പഴയ സോഫ്റ്റ് വെയര്‍  മുഖേനയുള്ള ഡാറ്റാ എന്‍ട്രി  ജനുവരി 31 നകവും  Sanction Order  നല്‍കുന്നതിനുള്ള സമയപരിധി  ഫെബ്രവരി  29 നും ക്ലെയിമുകള്‍ അയക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 നും അവസാനിക്കും. ഈ കാലയളവില്‍  തന്നെ പഴയ സോഫ്റ്റ് വെയര്‍  മുഖേന ആനുകൂല്യം  അനുവദിക്കാനുള്ള  SC/ST/KPCR/OEC/SEBC/OBC  വിദ്യാര്‍ത്ഥികള്‍ക്ക്  ആയതിനുള്ള നടപടി ക്രമങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്ന  സമയ പരിധിക്കുള്ളില്‍ തന്നെ  നിര്‍ബന്ധമായും പൂര്‍ത്തീകരിക്കേണ്ടതാണെന്ന് അസി.ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ (ഇന്‍ചാര്‍ജ്) അറിയിച്ചു.

 

 

 

അപേക്ഷ ക്ഷണിച്ചു

 

 

 

നാഷണല്‍ ഓപ്പണ്‍ സ്‌കൂളിന്റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വേര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ് കോഴ്സിലേക്ക് പത്താം ക്ലാസ്സ്/പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കും. സ്‌കില്‍ ഡെലവപ്മെന്റ് സെന്ററില്‍ എത്തി പ്രവേശനം ഉറപ്പാക്കാം. ഫോണ്‍ 0495 2370026.

 

 

 

ഇന്‍സ്ട്രക്ടര്‍  നിയമനം

 

 

ചാത്തമംഗലം ഗവ. ഐ.ടി.ഐ യില്‍ ഡി/സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. യോഗ്യതയുളളവര്‍ ജനുവരി 24 ന് രാവിലെ 10.30 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ചാത്തമംഗലം ഗവ. ഐ.ടി.ഐ യില്‍ എത്തണം.

 

          

                 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ റിസര്‍ച്ച് ലാബിലേക്ക് ഓയില്‍ ഫ്രീ എയര്‍ കംപ്രസ്സര്‍ വാങ്ങുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : www.geckkd.ac.in.

 

 

ലെയ്സണ്‍ ഓഫീസറെ നിയമിക്കും 

 

 

നാഷ്ണല്‍ ഹൈവേ അതോറിറ്റിയുടെ മാഹി- അഴിയൂര്‍ ബൈപ്പാസിന്റെ ഒന്നാംഘട്ട ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപരിഹാരം നല്‍കിയതു സംബന്ധിച്ച് കോഴിക്കോട് ജില്ലാ ആര്‍ബിട്രേറ്ററായ ജില്ലാ കലക്ടര്‍ മുമ്പാകെ സ്ഥലമുടമകള്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിന് ലെയ്സണ്‍ ഓഫീസറെ നിയമിക്കും. റവന്യൂ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി കലക്ടര്‍ റാങ്കില്‍ വിരമിച്ച, ഈ മേഖലയില്‍ അവഗാഹമുള്ള, പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബയോഡാറ്റ സഹിതം ജനുവരി 28 നു മൂന്ന് മണിക്കകം ജില്ലാ കലക്ടര്‍, കലക്ടറേറ്റ് കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ കലക്ടറേറ്റിലെ ലാന്റ് അക്വിഷിസന്‍ സെക്ഷനുമായി ബന്ധപ്പെടണം.

 

 

ഗതാഗത നിയന്ത്രണം

 

 

താഴെ കൂടരഞ്ഞി-കോലോത്തുംകടവ്- വല്ലത്തായിപാറ - തേക്കുംകുറ്റി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്കിന്റെ പണി തുടങ്ങേണ്ടതിനാല്‍ ജനുവരി 24 മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

 

ഗതാഗത നിയന്ത്രണം 

 

 

 

പേരാമ്പ്ര - ചെമ്പ്ര - കൂരാച്ചൂണ്ട് റോഡില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍ ഇന്ന് (ജനുവരി 22) മുതല്‍ പ്രവൃത്തി തീരുന്നതുവരെ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

date