Skip to main content

ജില്ലാ വികസന സമിതി 25 ന്

 

 

 

 

 

ജില്ലാ വികസന സമതി യോഗം ജനുവരി 25 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  

 

 

 

ഹൈവേയുടെ വശങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനം

 

 

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനുവരി 26 ന് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ജില്ലയില്‍ ജനുവരി 25 ന് സ്റ്റേറ്റ്/നാഷണല്‍ ഹൈവേ റോഡ് സൈഡിലെ മാലിന്യ നിര്‍മാര്‍ജനം നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ നാല് നഗരസഭകളിലൂടെയും 33 ഗ്രാമപഞ്ചായത്തുകളിലൂടെയും കടന്നു പോകുന്ന സ്റ്റേറ്റ്/നാഷണല്‍ ഹൈവെ റോഡ് സൈഡിലെ ചിതറി കിടക്കുന്ന മാലിന്യം പ്ളോഗിംഗ് (നടക്കുന്നതോടൊപ്പം ചിതറി കിടക്കുന്ന മാലിന്യം  ശേഖരിക്കുന്ന രീതി) വഴി വിവിധ വകുപ്പുകളെയും, സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ടാണ്  ശൂചീകരണ യജ്ഞം. മാലിന്യം നീക്കം ചെയ്ത സ്ഥലങ്ങളില്‍ വീണ്ടും മാലിന്യനിക്ഷേപം ഉണ്ടാകാതിരിക്കുന്നതിനായി വിവിധ സംഘടനകളുടെ സഹായത്തോടെ സൗന്ദര്യ വത്ക്കരണം നടത്തും. സഹകരിക്കാന്‍ താല്പര്യമുളള സന്നദ്ധ സംഘടനകള്‍/വ്യക്തികള്‍ തുടങ്ങിയവര്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടണം. ഏറ്റവും മികച്ച രീതിയില്‍ മാലിന്യം നീക്കി ഉദ്യാനം നിര്‍മ്മിച്ച് പരിപാലിക്കുന്നവര്‍ക്ക് ജില്ലാ ശുചിത്വമിഷന്‍ അവാര്‍ഡ് നല്‍കും.

 

 

 

കാരന്തൂരിലെ ട്രാന്‍സ്ഫോര്‍മര്‍ ഉദ്ഘാടനം

 

 

 

കാരന്തൂര്‍ ടൗണില്‍ കെ.എസ്.ഇ.ബി പുതുതായി സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എട്ട് ലക്ഷം രൂപയാണ് ഈ ട്രാന്‍സ്ഫോര്‍മറിന്റെ ചെലവ്.

കാരന്തൂര്‍ ടൗണില്‍ ട്രാന്‍സ്ഫോര്‍മര്‍ ഇല്ലാതിരുന്നതിനാല്‍ ഓവുങ്ങര  ട്രാന്‍സ്ഫോര്‍മറില്‍ നിന്നായിരുന്നു വൈദ്യുതി ലഭിച്ചിരുന്നത്. ഓവര്‍ലോഡ് കാരണം കാരന്തൂരിലും പരിസരങ്ങളിലും വൈദ്യുതി തടസം പതിവായിരുന്നു.

സ്ഥലം ലഭ്യമാക്കുകയെന്നതായിരുന്നു പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതില്‍ നേരിട്ട വലിയ വെല്ലുവിളി. ഇക്കാര്യത്തിന് കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷന്‍  അസിസ്റ്റന്റ്  എഞ്ചിനീയര്‍ എം.എല്‍.എ  മുഖേന ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്  കാരന്തൂര്‍ വില്ലേജ് ഓഫീസ് കോംപൗണ്ടില്‍ അനുവദിച്ചു കിട്ടിയ ഒന്നര സെന്റ് സ്ഥലത്താണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്.

100 കെ.വി.എയാണ് ഇപ്പോള്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറിന്റെ വിതരണശേഷി. 500 കെ.വി.എ വരെ ഉയര്‍ത്താന്‍ സാധിക്കുന്ന വിധത്തിലാണ് പുതിയ ട്രാന്‍സ്ഫോര്‍മര്‍.   ഇതോടെ കാരന്തൂരിലും പരിസര പ്രദേശങ്ങളിലും തടസരഹിതമായ വൈദ്യുതി ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് പൂര്‍ത്തീകരിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് പടനിലം, ഷൈജ വളപ്പില്‍, ബഷീര്‍ പടാളിയില്‍, സനില വേണുഗോപാലന്‍, എം.കെ മോഹന്‍ദാസ്, എന്‍. വേണുഗോപാലന്‍ നായര്‍, കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി അജിത്ത്, സബ് എഞ്ചിനീയര്‍ എം.വി ഷിജു തുടങ്ങിയവര്‍ 

പങ്കെടുത്തു.

 

 

ആയുര്‍വേദ ഫാര്‍മസിസ്റ്റ് : കൂടിക്കാഴ്ച 23 ന്

 

 

ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടിലേക്ക് ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു.  ജനുവരി 23 ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് (ഐ.എസ്.എം) കൂടിക്കാഴ്ച.  ആയുര്‍വേദ ഫാര്‍മസിസ്റ്റ് യോഗ്യത - ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് കോഴ്സ്/തത്തുല്യം. ഹെല്‍പ്പര്‍ യോഗ്യത - എസ്എസ്എല്‍സി. താല്‍പര്യമുളളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള അസല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ 0495 2371486.

 

 

 

ഭൂമി ലേലം

 

 

കൊയിലാണ്ടി താലൂക്കില്‍ മൂടാടി വില്ലേജില്‍ വന്‍മുകം ദേശത്ത് റി.സ. 52/1,2 ല്‍പ്പെട്ട 1.8 ആര്‍ (ഒന്ന് പോയിന്റ് എട്ട് ആര്‍ ഭൂമി)  ഭൂമിയുടെ ലേലം ഫെബ്രുവരി  26 ന് രാവിലെ 11 മണിക്ക് മൂടാടി വില്ലേജ് ഓഫീസ് പരിസരത്ത് നടത്തുമെന്ന് കൊയിലാണ്ടി തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ : 0496 2620235.

date