Skip to main content

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സ് സ്‌പോട്ട് അലോട്ട്‌മെന്റ് 23ന്

 

സർക്കാർ സ്ഥാപനങ്ങളിലെ ഡി.ഫാം, ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റു പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലെ 2019-20 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു.  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷാർത്ഥികൾ എൽ.ബി.എസ് സെന്ററിന്റെ അതത് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ 23ന് സ്‌പോട്ട് രജിസ്‌ട്രേഷൻ ചെയ്ത് അലോട്ട്‌മെന്റിൽ പങ്കെടുക്കണം.  രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് രജിസ്‌ട്രേഷൻ.  രജിസ്റ്റർ ചെയ്തിട്ടുള്ളവരെ മാത്രമേ അലോട്ട്‌മെന്റിൽ പരിഗണിക്കൂ.  സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർ നോൺ ഒബ്ജക്ഷൻ കം പൊസഷൻ സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ സമയത്ത് കൊണ്ടുവരണം.  അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസൊടുക്കി പ്രവേശനം നേടണം.  ഫോൺ: 2560360, 361, 362, 363, 364, 365.
പി.എൻ.എക്സ്.300/2020

date