Skip to main content

റിപ്പബ്ലിക്ദിന പരേഡ്:   മന്ത്രി ഡോ.കെ.ടി ജലീല്‍ സല്യൂട്ട് സ്വീകരിക്കും

 

റിപ്പബ്ലിക്ദിനത്തില്‍ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ സല്യൂട്ട് സ്വീകരിക്കും.  പരേഡിന് മുന്നോടിയായി രാവിലെ 6.45 ന് സിവില്‍ സ്റ്റേഷനില്‍ നിന്ന് പരേഡ് ഗ്രൗണ്ടിലേക്ക് പ്രഭാതഭേരി നടത്തും. പ്രഭാതഭേരി ജില്ലാ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 8.08 ന് വിശിഷ്ടാതിഥി സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിക്കും. തുടര്‍ന്നായിരിക്കും പരേഡില്‍ പങ്കെടുക്കുക.
എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, വനിതാ പൊലീസ്, വനം - എക്‌സൈസ് വകുപ്പുകള്‍, വിവിധ കോളജുകളിലെയും സ്‌കൂളുകളിലെയും സീനിയര്‍ - ജൂനിയര്‍ എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്‌സ്-ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ് എന്നിവരടങ്ങിയ 36  പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. റിപ്പബ്ലിക് ദിനാഘോഷ  പരിപാടിയുടെ ഭാഗമായി ഇന്നും നാളെയും( ജനുവരി 22നും 23 നും) പരേഡിന്റെ റിഹേഴ്‌സല്‍ നടക്കും. 24 ന് രാവിലെ ഏഴിന് ഡ്രസ്സ് റിഹേഴ്‌സലും നടക്കും.
റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ ജില്ലാകലക്ടര്‍ ജാഫര്‍മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. എ.ഡി.എം എന്‍.എം മെഹറലി,ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) പുരുഷോത്തമന്‍, എം.എസ്.പി., പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍, കോളജ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date