Skip to main content

പടപ്പറമ്പ്   തൊട്ടിയില്‍ ഇരിങ്ങാലത്തൂര്‍ റോഡ്  ഉദ്ഘാടനം ചെയ്തു

 

പടപ്പറമ്പ് തൊട്ടിയില്‍ ഇരിങ്ങാലത്തൂര്‍ റോഡ് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്‍ില്‍ ഉള്‍പ്പെടുത്തി  കോണ്‍ക്രീറ്റ് ജോലി പൂര്‍ത്തീകരിച്ചാണ് പടപ്പറമ്പ് തൊട്ടിയില്‍ ഇരിങ്ങാലത്തൂര്‍ റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. ബ്ലോക്ക് പ്രസിഡന്റ് ചാകീരി അഹമ്മദ് ഹഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡന്റ ബേബി ചാലില്‍, വൈസ് പ്രസിഡന്റ് പുള്ളാട്ട് സലിം, ടി.കെ അബ്ദുട്ടി, നെടുമ്പള്ളി സൈതു, പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, കൊമ്പത്തിയില്‍ റസാഖ്, അരീക്കന്‍ കുഞ്ഞുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
 

date