Skip to main content
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്കായി സംഘടിപ്പിക്കുന്ന 'സ്നേഹസ്പർശം' പരിപാടിയുടെ പ്രചാരണ വിജയത്തിനായി ചേർന്ന പബ്ലിസിറ്റി കമ്മറ്റി യോഗം

സാന്ത്വനമേകാൻ സ്നേഹസ്പർശം

 

 

സന്തോഷിക്കാൻ, പരസ്പരം സാന്ത്വനമേകാൻ അഞ്ചുരുളിയുടെ കുളിർമ്മ നുകരാൻ സ്നേഹസ്പർശത്തിലേക്ക് അവരെത്തുന്നു. കട്ടപ്പന നഗരസഭയിലെ പാലിയേറ്റീവ് രോഗികൾക്ക്  മാനസികോല്ലാസമേകുന്നതിനായി ഫെബ്രു 8 ന് അഞ്ചുരുളിയിൽ ഇവർക്കായി ഒരുക്കുന്ന സംഗമ പരിപാടിയാണ് സ്നേഹസ്പർശം.

 

മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയുടെയും കട്ടപ്പനയിലെ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് കുടുംബ സംഗമം ഒരുക്കുന്നത്.

 

പരസഹായം ആവശ്യമായ, കിടപ്പിലായ

170 പാലീയേറ്റിവ് രോഗികളാണ് കട്ടപ്പന നഗരസഭ പരിധിയിലുള്ളത്.

ഇവരെ പുറം ലോകത്ത് എത്തിക്കുന്നതിനൊപ്പം മാനസിക സന്തോഷം പകർന്നു നല്കുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹസ്പർശം ഒരുക്കുന്നത്. 

എട്ടാം തീയതി രാവിലെ 10 മണി മുതൽ 4 വരെയാണ് സംഗമം നടക്കുന്നത്. ആബുലൻസും മറ്റ് വാഹനങ്ങളും ക്രമീകരിച്ച് നഗരസഭയുടെ നേതൃത്വത്തിൽ ഇവരെ വീടുകളിൽ നിന്ന് സംഗമത്തിലും തിരിച്ചു  വീടുകളിലും എത്തിക്കും

രാവിലെ 10 മുതൽ വൈകിട്ട് നാലു മണി വരെയാണ് പരിപാടി. ഇവർക്ക് ഭക്ഷണവും സമ്മാനവും സംഘാടകർ ഒരുക്കും.  

 

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി ചെയർമാനും ആരോഗ്യ സ്റ്റന്റിംഗ് കമ്മറ്റി ചെയർമാൻ തോമസ് മൈക്കിൾ വർക്കിംഗ് ചെയർമാനും താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോക്ടർ ശ്രീകാന്ത് കൺവീനറുമായി യുള്ള 101 അംഗ സ്വാഗത സംഘവും രൂപികരിച്ചു. 

പരിപാടിയുടെ പ്രചരണ വിജയത്തിനായി ചേർന്ന യോഗത്തിൽ

നഗരസഭ ആരോഗ്യ സ്റ്റന്റിംഗ് കമ്മറ്റി ചെയർമാൻ തോമസ് മൈക്കിൾ, കൗൺസിലർ സിബി പാറപ്പായി, സിജോ എവറസ്റ്റ്,

ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി പി ജോൺ, ജെഎച്ച് ഐമാരായ ജുവാൻ.ഡി.മേരി, ബിനീഷ് ജേക്കബ്, കട്ടപ്പന  പ്രസ് ക്ലബ്ബ് പ്രസിഡന്റ് തോമസ് ജോസ്, ജോജോ കുമ്പളന്താനം തുടങ്ങിയവർ പങ്കെടുത്തു.

 

date