Skip to main content

വിതരണം ചെയ്തത് ആറു താലൂക്കുകളിലായി  511 പട്ടയങ്ങള്‍: ജില്ലാ കളക്ടര്‍ 

ജില്ലാതല പട്ടയമേളയില്‍ വിതരണം ചെയ്തത് 511 പട്ടയങ്ങളെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ആറു താലൂക്കുകളിലായി 511 പട്ടയങ്ങളാണു വിതരണ ചെയ്തത്. റാന്നി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യുക. 362 എണ്ണം. റാന്നി താലൂക്കിലെ അത്തിക്കയം വില്ലേജിലെ 46 ഏക്കര്‍ സ്ഥലം വേര്‍തിരിക്കുകയും പട്ടയം നല്‍കാന്‍ ശേഷിക്കുന്ന 32 ഏക്കറിലെ 99 പേര്‍ക്കും കരിങ്കുളം പട്ടികവര്‍ഗ കോളനിയില്‍ 87 പട്ടയങ്ങളും പെരുനാട് വില്ലേജിലെ കോട്ടിപ്പാറയില്‍ 59 പട്ടയങ്ങളും, ,കോന്നി താലൂക്കില്‍ 66 പട്ടയങ്ങളും,  കോഴഞ്ചേരി 33, തിരുവല്ല 23, മല്ലപ്പള്ളി 20, അടൂര്‍ 7 പട്ടയങ്ങളും കുടമുരുട്ടി, അടിച്ചിപ്പുഴ ആദിവാസി കോളനിയിലെ 66 വനാവകാശ രേഖകളുമാണ് വിതരണം ചെയ്തത്. പെരുമ്പെട്ടി വില്ലേജിലെ വലിയകാവിലെ 512 പട്ടയങ്ങള്‍ കോന്നി താലൂക്കിലെ മലയോര കര്‍ഷകര്‍ക്കുള്ള പട്ടയ വിതരണം എന്നിവ മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റല്‍ ഫോറസ്റ്റിന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ ഉടന്‍  നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

 

 

 

date