Skip to main content

അമ്മൂമ്മയ്ക്കും വല്യമ്മൂമ്മയ്ക്കുമൊപ്പം രഗിത പട്ടയം 'സ്വന്തമാക്കി'

പട്ടയ മേളയിലെത്തിയ രണ്ടു വയസുകാരി രഗിത രാജീവ് ഉച്ചയ്ക്ക് ചോറുണ്ണുന്ന തിരക്കിലായിരുന്നു. അമ്മൂമ്മ ആര്‍. രജനിക്കും വല്യമ്മൂമ്മയായ പി.വി വിലാസിനിക്കുമൊപ്പം പട്ടയം വാങ്ങാനെത്തിയതാണ് ഈ കുരുന്ന്. റാന്നി യമുനാഭവനില്‍ നിന്നെത്തിയ 45 വയസുകാരിയാണു രജനി. രജനിയുടെ അച്ഛന്റെ കാലത്താണ് പട്ടയത്തിന് അപേക്ഷ നല്‍കുന്നത്. അച്ഛന്റെ കാലശേഷം കൊച്ചുമക്കളായപ്പോഴാണു പട്ടയം ലഭിച്ചതെന്നു രജനി പറയുന്നു. ഭര്‍ത്താവിന്റെ മേസ്തിരിപ്പണിയും രജനി കോല്‍ക്കളിക്ക് പങ്കെടുക്കുന്നതും കൊണ്ടാണു മൂന്നു പേരടങ്ങുന്ന കുടുംബം ജീവിക്കുന്നത്. 

എട്ട് പേരടങ്ങുന്ന ആദിവാസി കോല്‍ക്കളിയിലെ അംഗമായിരുന്നു രജനി. ചെറുപ്പം മുതല്‍ കോല്‍ക്കളി കലാരൂപം അവതരിപ്പിക്കാനായി വിവിധ സ്ഥലങ്ങളില്‍ രജനിയും സംഘവും പോകാറുണ്ട്. പട്ടയം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നു രജനി പറയുന്നു.

 

 

 

 

 

date