Skip to main content

സദസില്‍ ഇളകിയാടി പുറമാടിയും കൊച്ചുകിളിയും

ആദിവാസി കലാരൂപമായ പുറമാടിയാട്ടം ജില്ലാതല പട്ടയമേളയ്ക്കു കൂടുതല്‍ ഊര്‍ജം നല്‍കി. മലദേവന്‍ സമുദായത്തിലെ ജനങ്ങളുടെ തനത് കലാരൂപമാണു പുറമാടിയാട്ടം. പുറമാടിയും കൊച്ചുകിളിയുമാണു പുറമാടിയാട്ടത്തിലെ പ്രധാന കഥാപാത്രങ്ങള്‍. മുടിയാട്ടിനായി രണ്ടു സ്ത്രീകളും പാട്ടുപാടാനായി രണ്ടു പുരുഷന്മാരും വാദ്യമേളത്തിനായി മൂന്നുപേരും ഈ സംഘത്തിലുണ്ട്. ഓല, ചണച്ചാക്ക്, പാളത്തൊപ്പി, പാണല്‍ ഇല, വാള്‍ എന്നിവ കൊണ്ടാണ് പുറമാടിയാട്ടത്തിന് വേഷം ഒരുക്കിയിരിക്കുന്നത്. അറിവുവെച്ച കാലം മുതല്‍ കലാരൂപം അവതരിപ്പിക്കാന്‍ പോകുമെന്ന് കൊച്ചുകിളിയും പുറമാടിയും പറയുന്നു.

date